വിദേശത്ത് നിന്നും വരുന്ന പുരുഷന്‍മാര്‍ക്ക് 50,000 രൂപയുടെയും സ്‌ത്രീകള്‍ക്ക് 1 ലക്ഷം രൂപയുടെയും സ്വര്‍ണം നികുതിയില്ലാതെ കൊണ്ടുവരാം
വിദേശത്ത് നിന്നും നികുതിയടയ്‌ക്കാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാവുന്ന സ്വര്‍ണത്തിന്റെ പരിധി കൂട്ടി. ഇനി പുരുഷന്‍മാര്‍ക്ക് അന്‍പതിനായിരം രൂപയുടെ സ്വര്‍ണവും സ്‌ത്രീകള്‍ക്ക് ഒരുലക്ഷം രൂപയുടെ സ്വര്‍ണവും നികുതിയടയ്‌ക്കാതെ കൊണ്ടുവരാനാകും. 15 വര്‍ഷം മുമ്പ് രൂപം നല്‍കിയ നിയമാണ് ഇപ്പോള്‍ മാറ്റിയത്. 1998ലെ നിയമമനുസരിച്ച് സ്‌ത്രീകള്‍ക്ക് ഇരുപതിനായിരം രൂപയുടേയും പുരുഷന്മാര്‍ക്ക് പതിനായിരം രൂപയുടേയും സ്വര്‍ണം കൊണ്ടുവരാമായിരുന്നു. അന്നത്തെ സാഹചര്യത്തില്‍ 5 പവനിലധികം കൊണ്ടുവരാമായിരുന്നു. എന്നാല്‍ ഇന്നത്തെ സ്വര്‍ണവിലയനുസരിച്ച് അത്രയും രൂപയ്‌ക്ക് ഒരു പവന്‍പോലും കൊണ്ടുവരാന്‍ കഴിയുമായിരുന്നില്ല.
അടിക്കടി സ്വര്‍ണത്തിന് വിലകൂടിക്കൊണ്ടിക്കുന്ന സാഹചര്യത്തില്‍ നികുതിയില്ലാതെ കൊണ്ടുവരാവുന്ന സ്വര്‍ണത്തിന്റെ പരിധി കൂട്ടണമെന്ന് പ്രവാസികള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഈ ബജറ്റില്‍ ധനകാര്യമന്ത്രി പി. ചിദംബരമാണ് സ്വര്‍ണത്തിന്റെ പരിധി ഉയര്‍ത്തിയത്. വിദേശത്ത് ഒരുവര്‍ഷമെങ്കിലും തങ്ങിയിട്ടുള്ളവര്‍ക്കാണ് ഈ ഇളവ് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha