ബവ്‌കോയുടെ ഈ വർഷത്തെ മദ്യവിൽപ്പന 43.14 കോടി രൂപയുടേത്
ബിവ്‌റേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പനശാലകളിലൂടെ 43.14 കോടി രൂപയുടെ മദ്യമാണ് തിരുവോണത്തിന് വിറ്റത്. 38.86 കോടി രൂപയുടെ മദ്യമായിരുന്നു കഴിഞ്ഞ വര്‍ഷം വിറ്റത്. കണ്‍സ്യൂമര്‍ഫെഡിന്റെ ചില്ലറ വില്‍പനശാലകളിലെ തിരുവോണദിന വില്‍പനയുടെ കണക്കു പുറത്തുവന്നിട്ടില്ല.
ഉത്രാടത്തിന് 71 കോടിയുടെ മദ്യമാണ് ഇത്തവണ വിറ്റുപോയത്. കഴിഞ്ഞവര്‍ഷത്തെ ഉത്രാടത്തിന് 64.39 കോടി രൂപയുടെ വില്‍പനയാണ് നടന്നത്. അത്തം മുതല്‍ തിരുവോണം വരെ ബവ്‌കോ ചില്ലറ വില്‍പനശാലകള്‍ക്ക് ലഭിച്ചത് 484.22 കോടി രൂപ. കഴിഞ്ഞവര്‍ഷം ഇതേദിവസങ്ങളില്‍ ലഭിച്ചത് 450 കോടി രൂപ.
കണ്‍സ്യൂമര്‍ഫെഡിന്റെ ചില്ലറ വില്‍പനശാലകളില്‍ ഉത്രാടത്തിന് 5.48 കോടി രൂപയുടെ മദ്യമാണു വിറ്റത്. ബീയര്‍-വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ വഴി ഉത്രാടത്തിന് 1.61 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞവര്‍ഷം ബീയര്‍-വൈന്‍ പാര്‍ലറുകളും ഏതാനും പഞ്ചനക്ഷത്ര ഹോട്ടലുകളും മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ.
കഴിഞ്ഞ ഉത്രാടത്തിന് വിറ്റത് 59.35 ലക്ഷം രൂപയുടെ മദ്യം. ചില്ലറ വില്‍പനശാലകളില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് ഇരിങ്ങാലക്കുട(തൃശൂര്‍)യിലാണ്. തേങ്കുറിശി (പാലക്കാട്) രണ്ടാം സ്ഥാനത്തും വളഞ്ഞവട്ടം (പത്തനംതിട്ട) മൂന്നാം സ്ഥാനത്തും തിരൂര്‍ (മലപ്പുറം) നാലാം സ്ഥാനത്തുമെത്തി.
https://www.facebook.com/Malayalivartha