അവശ്യ സാധനങ്ങളുടെ ജിഎസ്ടിയിൽ കുറവ് വരുത്താൻ ആലോചന
വരും മാസങ്ങളില്‍ നികുതി വരുമാനം വീണ്ടും വര്‍ധിക്കുകയാണെങ്കില്‍ അവശ്യ സാധനങ്ങളുടെ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുന്ന കാര്യം ജിഎസ്ടി കൗണ്‍സില്‍ പരിഗണിച്ചേക്കും. ജിഎസ്ടി (ചരക്ക് സേവന നികുതി) പ്രാബല്യത്തില്‍ വന്ന ജൂലൈ മാസത്തെ നികുതി വരുമാനം ശുഭപ്രതീക്ഷയാണ് നല്‍കുന്നതെന്നും ഇതേ പ്രവണത ഡിസംബര്‍ വരെ തുടരുകയാണെങ്കില്‍ നികുതി നിരക്ക് കുറയ്ക്കാനുള്ള സാഹചര്യമുണ്ടാകുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചന നല്കുന്നു. ഉന്നത അവശ്യ ഉപഭോക്തൃ സാധനങ്ങളുടെ നികുതി കുറയ്ക്കുകയോ അല്ലെങ്കില്‍ ജിഎസ്ടിക്കു കീഴിലുള്ള നികുതി നിരക്കുകളില്‍ മാറ്റം വരുത്തുകയോ ചെയ്യുമെന്നാണ് സൂചന.
ജിഎസ്ടിയുടെ അനുകൂല ഫലത്തിനനുസരിച്ച് നിരക്കുകളുടെ എണ്ണം വെട്ടി കുറയ്ക്കുമെന്ന് മുന്നേ തന്നെ സര്‍ക്കാര്‍ സൂചന നല്‍കിയിരുന്നു. നവംബര്‍ മാസത്തെ നികുതി വരുമാനം കൂടി വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യങ്ങളില്‍ ജിഎസ്ടി കൗണ്‍ലില്‍ അന്തിമ തീരുമാനത്തിലെത്തുകയെന്നും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ജൂലൈയില്‍ 92,283 കോടി രൂപയുടെ ജിഎസ്ടി വരുമാനമാണ് സര്‍ക്കാരിലേക്കെത്തിയത്. 91,000 കോടി രൂപയുടെ നികുതി വരുമാനം പ്രതീക്ഷിച്ചിടത്താണിത്. ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പില്‍ വന്ന ശേഷമുള്ള ആദ്യ മാസത്തെ വരുമാനം കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ആത്മവിശ്വാസം പകരുന്നതാണ്.
https://www.facebook.com/Malayalivartha