ഇന്ത്യയില്‍ സാമ്പത്തിക അസമത്വം വര്‍ധിക്കുന്നു: വരുമാനത്തിന്റെ 22% ഒരു ശതമാനത്തിന്റെ കൈയ്യിൽ
ഇന്ത്യയിലെ സാമ്പത്തിക അസമത്വം ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക ശാസ്ത്രജ്ഞരായ തോമസ് പികേട്ടി, ലൂക്കാസ് ചാന്‍സല്‍ എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് 1922 നു ശേഷം ഏറ്റവും ഉയര്‍ന്ന സാമ്പത്തിക അസമത്വമാണ് രാജ്യത്തു നിലനില്‍ക്കുന്നതെന്ന് പറയുന്നത്.
ഇന്‍ഡ്യന്‍ ഇന്‍കം ഇനിക്വാലിറ്റി,1922-2014: ഫ്രം ബ്രിട്ടീഷ് രാജ് ടു ബില്യണര്‍ രാജ്? എന്ന പേരിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. 1930ല്‍ ദേശീയവരുമാനത്തിന്റെ 21 ശതമാനം കുമിഞ്ഞുകൂടിയിരുന്നത് ഒരു ശതമാനം ആളുകളുടെ പക്കലാണ്. 1980 കളുടെ ആദ്യവര്‍ഷങ്ങളില്‍ ഇത് ആറുശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് രാജ്യത്തിന്റെ മൊത്തവരുമാനത്തില്‍ 22ശതമാനവും ഒരുശതമാനം ആളുകളിലാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്.
80 കളില്‍ സാമ്പത്തിക അസമത്വം കുറയുന്നതായി കാണാന്‍ സാധിച്ചു. എന്നാല്‍ പിന്നീട് ഈ അസമത്വം വര്‍ധിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്. വരുമാനത്തിന്റെ രാര്യത്തില്‍ 2000ത്തിനു ശേഷമുണ്ടായ വളര്‍ച്ച മുന്‍കാലത്തേക്കാള്‍ ഉയര്‍ന്നതാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.
1960-70 കാലങ്ങളില്‍ വാര്‍ഷിക വരുമാന വളര്‍ച്ചാ നിരക്ക് രണ്ടു ശതമാനത്തില്‍ താഴെയായിരുന്നു. 80 കളില്‍ ഇത് 2.5 ശതമാനമാവുകയും 90 കളില്‍ ഇത് വീണ്ടും രണ്ട് ശതമാനത്തില്‍ എത്തുകയും ചെയ്തു. 2000ത്തിനു ശേഷം ഇത് 4.4 ശതമാനമായി ഉയര്‍ന്നു. സാമ്പത്തിക വളര്‍ച്ചാ നിരക്കിലുള്ള അസമത്വം ഇന്ത്യയില്‍ മാത്രമല്ല ചൈന, അമേരിക്ക, ഫ്രാന്‍സ് എന്നിവിടങ്ങളിലും ഇത് പ്രകടമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha