ആഭ്യന്തര വിമാന സർവ്വീസ് ബുക്കിങ്; തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കുന്നു
ആഭ്യന്തര വിമാന സർവ്വീസ് ബുക്ക് ചെയ്യാൻ ഇനിമുതൽ തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കിയേക്കും. ഇതിനായി എൻ.എഫ്.എൽ (നോ ഫ്ളൈ ലിസ്റ്റ്) നിബന്ധനകൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതായി സിവിൽ ഏവിയേഷൻ വക്താവ് അറിയിച്ചു. എൻ.എഫ്.എൽ നിയമം പ്രാബല്യത്തിൽ വന്നു കഴിഞ്ഞാൽ വിമാനം ബുക്ക് ചെയ്യുന്നതിന് ആധാർ, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, പാൻകാർഡ് എന്നിവയിൽ ഏതെങ്കിലുമൊന്ന് നിർബന്ധമാകും. വോട്ടർ ഐ.ടി കാർഡ് സംബന്ധിച്ച് അനിശ്ചിതത്വം നിലിൽക്കുന്നതിനാൽ അതിൽ തീരുമാനമായിട്ടില്ല.
നിലവിൽ രാജ്യത്തിന് പുറത്തുള്ള വിമാന യാത്രയ്ക്ക് പാസ്പോർട്ട് നിർബന്ധമാണ്. അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ എൻ.എഫ്.എൽ നിയമം നിലവിലുണ്ട്. ഇതു പ്രകാരം ഒരിക്കൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പിന്നെ മറ്റൊരു പേരിൽ വിമാനം ബുക്ക് ചെയ്യാൻ സാദ്ധ്യമല്ല. വിമാനത്താവളങ്ങളിലും മറ്റും നിലനിൽക്കുന്ന ഭീകരവാദ ഭീഷണിയെ തുടർന്നാണ് എൻ.എഫ്.എൽ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha