ഇനി മുതല്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കണമെങ്കിൽ പണം നൽകേണ്ടി വരും
ലോകത്ത് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള വാട്ട്സ്്ആപ്പ് ഉപയോഗിക്കാന്‍ ഇനി മുതല്‍ പണം നല്‍കണം. വാട്‌സ്ആപ്പ് ബിസിനസ് എന്ന പേരിലാണ് പണം ഈടാക്കാൻ ഒരുങ്ങുന്നത്. പല വ്യാപാരികളും ഇപ്പോള്‍ വാട്ട്‌സ്ആപ്പിലൂടെയാണ് കച്ചവടം നടത്തുന്നത്. വന്‍കിട കമ്പനികള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി സഹായകമാകുന്നതാണ് വാട്‌സ്ആപ്പ് നല്‍കുന്ന നിര്‍ണായക വിവരങ്ങള്‍. ഇതു കണക്കിലെടുത്താണ് വാട്‌സ്ആപ്പ് തന്നെ കച്ചവടത്തിനായി ഒരിടം കണ്ടെത്തുന്നത്. ആവശ്യക്കാരെ മാത്രം തിരിച്ചറിഞ്ഞ് കച്ചവടം നടത്താന്‍ പറ്റുമെന്നത് വ്യാപാരികള്‍ക്കും ഗുണമുള്ള കാര്യമാണ്. മാത്രമല്ല അക്കൗണ്ട് വെരിഫിക്കേഷനും എത്തുന്നതോടെ തട്ടിപ്പ് വ്യാപാരവും നടക്കില്ല.
മുന്‍പ് പല തവണയും ഇത്തരത്തില്‍ പല വാര്‍ത്തകളും ശരിയാണെന്നും ഒരു വര്‍ഷം മുന്‍പ് സ്വകാര്യത നയം മാറ്റിയതു മുതല്‍ സൈബര്‍ ലോകം പ്രതീക്ഷച്ചതില്‍നിന്നു വ്യത്യസ്തമായി പുതിയ പല മാറ്റങ്ങളുമുണ്ടാകുമെന്നാണ് വാട്‌സ്ആപ്പ് സിഇഒ ബ്ലോഗിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സംഭാഷണങ്ങളില്‍ ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍, മുന്‍ഗണന എന്നിവ വാട്‌സ്ആപ്പിന് ലഭിക്കുകയും ഇതു കമ്പനികള്‍ക്ക് സഹായകമാകുമെന്നുമാണ് കണ്ടെത്തല്‍. നിലവില്‍ ഇത്തരത്തില്‍ വാട്‌സ്ആപ്പ് നല്‍കുന്ന വിവരങ്ങള്‍ക്ക് കമ്പനികള്‍ വലിയ തുകയാണ് വാട്‌സ്ആപ്പിന് നല്‍കുന്നത്. 2014 ഫെബ്രുവരിയിലാണ് 19 മില്യണിന് ഫെയ്‌സ്ബുക്ക് വാട്‌സ്ആപ്പിനെ സ്വന്തമാക്കുന്നത്. പുതിയ മാറ്റങ്ങള്‍ ഉടന്‍ തന്നെയുണ്ടാവുമെന്നാണ് സൈബര്‍ വിദഗ്ദരുടെ നിഗമനം.
https://www.facebook.com/Malayalivartha