കള്ളപ്പണം തടയാന്‍ ഇനി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ആദായ നികുതി വകുപ്പ് നീരീക്ഷിക്കും
നികുതി വെട്ടിച്ച ആഢംബരങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു ഗമകാണിക്കാമെന്നു ഇനി ആരും കരുതേണ്ട. കള്ളപ്പണം തടയാന്‍ വ്യക്തികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകൾ നീരീക്ഷിക്കാൻ ആദായ നികുതി വകുപ്പ് തീരുമാനിച്ചു. ഫെയ്‌സ്ബുക്കില്‍ പുതുതായി വാങ്ങിയ ആഡംബര കാറ്, വാച്ച്, തുടങ്ങിയവയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയാൽ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ടിന്റെ പിടിവീഴും എന്നർത്ഥം.
ആദായ നികുതി വകുപ്പിന്‍റെ പുതിയ പദ്ധതിയായ 'പ്രോജക്ട് ഇന്‍സൈറ്റ്' പ്രകാരം ഇനിമുതല്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നിരീക്ഷണത്തിലാകും. ഇത് വഴി നികുതി വെട്ടിക്കുന്നവരെ കണ്ടെത്താനും കള്ളപ്പണം തടയാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദായ നികുതി വകുപ്പിന് സമര്‍പ്പിച്ച വിവരങ്ങളും വരുമാനവും ചിലവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ കണ്ടെത്താനാണ് പ്രോജക്ട് ഇന്‍സൈറ്റ് എന്ന പദ്ധതിയ്ക്ക് ആദായ നികുതി വകുപ്പ് രൂപം നല്‍കിയിരിക്കുന്നത്. അടുത്ത മാസത്തോടു കൂടി പദ്ധതി നിലവില്‍ വരും.
വിവര ശേഖരണം, ഡാറ്റാ മൈനിങ്ങ്, അപഗ്രഥനം, സമ്മിശ്രണം തുടങ്ങിയവ ഒരു പ്ലാറ്റ് ഫോമില്‍ അപഗ്രഥിക്കാന്‍ കഴിയുന്ന തരത്തിലാണ് പ്രോജക്ട്ര് ഇന്‍സൈറ്റിന് രൂപം നല്‍കുന്നത്. പദ്ധതി വഴി കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനാകുമെന്നും ആദായ നികുതി വകുപ്പ് അവകാശപ്പെടുന്നു.
https://www.facebook.com/Malayalivartha