മുപ്പത് വസ്തുക്കളുടെ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കാന്‍ തീരുമാനം
മുപ്പതുവസ്തുക്കളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ഹൈദരാബാദില്‍ ചേര്‍ന്ന ജിഎസ്ടി. കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. പുതിയ തീരുമാന പ്രകാരം മിഡ് സൈസ് സെഡാന്‍ കാറുകള്‍, വലിയ കാറുകള്‍, എസ്.യു.വി എന്നിവയുടെ സെസ് യഥാക്രമം 2,5,7 ശതമാനം വര്‍ധിപ്പിക്കും. അതേ സമയം ചെറുകാറുകളുടെ സെസ് ഉയര്‍ത്താത്തത് വാഹന വിപണിക്ക് ചെറിയ ആശ്വാസം നല്‍കും.
ചരക്ക്‌സേവന നികുതി നടപ്പാക്കിയശേഷം ആദ്യമാസത്തെ ആകെ നികുതിവരുമാനം 95,000 കോടി രൂപയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. ജി.എസ്.ടി. രജിസ്‌ട്രേഷന്‍ നടത്തിയവരില്‍ 70 ശതമാനം പേരും റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജി.എസ്.ടി. നെറ്റ്വര്‍ക്കിലെയും (ജി.എസ്.ടി.എന്‍.) പോര്‍ട്ടലിലെയും പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ മന്ത്രിതലസമിതിക്ക് രൂപംനല്‍കി. കൂടുതല്‍ ആളുകള്‍ ഒരേസമയം പ്രവേശിച്ചതിനെത്തുടര്‍ന്ന് രണ്ടുമൂന്നുവട്ടം ജി.എസ്.ടി. നെറ്റ്വര്‍ക്ക് തടസ്സപ്പെട്ടിരുന്നു.
വറുത്ത കടല, റെയ്ന്‍ കോട്ട്, ഇഡ്ഡലി മാവ്, റബ്ബര്‍ ബാന്‍ഡ് ഉള്‍പ്പടെയുള്ളവയുടെ നികുതി നിരക്കുകളില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഖാദി ഫാബ്രിക് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയിളവ് നല്‍കാനും തീരുമാനമായിട്ടുണ്ട്. അതേ സമയം, ജൂലൈ മാസത്തിലെ ജി.എസ്.ടി.ആര്‍ റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള തിയതിയും ദീര്‍ഘപ്പിച്ചിട്ടുണ്ട്. ജി.എസ്.ടി.ആര്‍(2), ജി.എസ്.ടി.ആര്‍(3) എന്നിവ യഥാക്രമം ഒക്‌ടോബര്‍ 31, നവംബര്‍ 10ന് മുമ്പ് നല്‍കിയാല്‍ മതിയാകും.
https://www.facebook.com/Malayalivartha