ഇനിമുതല്‍ റെയില്‍വെ യാത്രക്കാര്‍ക്ക് എം-ആധാര്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം
ആധാര്‍ കാര്‍ഡിന്റെ ഡിജിറ്റല്‍ പതിപ്പായ എം-ആധാര്‍ ഇനിമുതല്‍ റെയില്‍വെ യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ മൊബൈല്‍ ആപ്പാണ് ഇത്. ഈ ആപ്പ് വഴി ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.
ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ മാത്രമെ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുകയുള്ളൂ. റിസര്‍വേഷന്‍ ചെയ്ത യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖ കാണിക്കുന്നതിനുവേണ്ടി ഈ ആപ്ലിക്കേഷന്‍ തുറന്ന് പാസ്വേഡ് നല്കിയാല് മൊബൈലില്‍ ആധാര്‍ കാര്‍ഡ് കാണാനാകും.
https://www.facebook.com/Malayalivartha