ഉള്ളി വ്യാപാരികളുടെ ഗോഡൗണുകളില്‍ റെയ്ഡ്
പ്രമുഖ ഉള്ളി വ്യാപാരികളുടെ ഗോഡൗണുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണിയായ നാസിക്കിലെ ലസല്ഗോണിലെ 25 ഇടങ്ങളിലായിരുന്നു റെയ്ഡ്. ഏഴ് പ്രമുഖ വ്യാപാരികളുടെ വീടുകള്‍, ഓഫീസ്, ഗോഡൗണ്‍ എന്നിവിടങ്ങളിലാണ് ആദായ നികുതി വകുപ്പ് നാസിക് ഓഫീസിലെ 120 ഓളം ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ലഭ്യത കുറച്ച് വിപണിയില്‍ വില ഉയര്‍ത്താന്‍ ഉള്ളി പൂഴ്ത്തിവെയ്ക്കുന്നതായി സൂചന ലഭിച്ചതിനെതുടര്‍ന്നായിരുന്നു പരിശോധന.
https://www.facebook.com/Malayalivartha