സാമ്പത്തിക വിലയിരുത്തലില്‍ ട്രിപ്പിള്‍ എ നേടി ജര്‍മ്മനി
ലോകരാജ്യങ്ങളുടെ ഏറ്റവും പുതിയ സാമ്പത്തിക വിലയിരുത്തലില്‍ ജര്‍മ്മനി ട്രിപ്പിള്‍ എ നേടി ഒന്നാം സ്ഥാനത്ത്. ലോകരാജ്യങ്ങളുടെ കടബാധ്യതാ നിരക്ക് 68 ശതമാനമാണെങ്കില്‍ ജര്‍മ്മന്‍ ബഡ്ജറ്റിന്റെ കടബാധ്യത 41 ശതമാനം മാത്രമാണ്. ഈ ബഡ്ജറ്റ് കടബാധ്യത നിരക്ക് വര്‍ഷംതോറും കുറയുകയും ചെയ്യുന്നു.
ലോകത്തിലെ പ്രധാന സാമ്പത്തിക വിലയിരുത്തല്‍ കമ്പനികളായ ഫിച്ച്,മൂഡിസ്,സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പ്യുവര്‍സ് എന്നിവര്‍ വിശദമായ വിശകലനത്തിന് ശേഷം ഏറ്റവും മികച്ച സാമ്പത്തിക നിലവാര റേറ്റിംഗായ ട്രിപ്പിള്‍ എ ആണ് ജര്‍മ്മനിയ്ക്ക് നല്‍കിയത്.
ലോകരാജ്യങ്ങളുടെ സാമ്പത്തിക വിലയിരുത്തല്‍ അനുസരിച്ചാണ് വേള്‍ഡ് ബാങ്ക്, ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്, വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ എന്നിവ ഓരോ രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രത, വ്യാവസായിക മേഖലയിലെ മുതല്‍മുടക്ക് എന്നിവ ശുപാര്‍ശ ചെയ്യുന്നത്.
https://www.facebook.com/Malayalivartha