എയര്‍ ഇന്ത്യയെ വിഭജിച്ചു വില്ക്കല്: ഉപദേഷ്ടാക്കളെ നിയമിക്കുന്നു
രാജ്യത്തെ പൊതുമേഖലാ വിമാനക്കമ്ബനിയായ എയര്‍ ഇന്ത്യയെ വിഭജിച്ചു വില്‍ക്കുന്ന നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ വേഗത്തിലാക്കി. വിഭജിച്ചു വില്ക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ രണ്ടു ധനകാര്യ ഉപദേഷ്ടാക്കളെയും ഒരു നിയമോപദേശകനെയും നിയമിക്കാനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. എയര്‍ ഇന്ത്യയെയും സബ്സിഡിയറി കമ്ബനികളെയും സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് മൂന്ന് ഉപദേശകരെ നിയമിക്കുന്നത്.
ലയനങ്ങള്‍ അല്ലെങ്കില്‍ ഏറ്റെടുക്കല്‍ നടപടികളില്‍ മുന്‍പരിചയമുള്ള, പ്രമുഖ നിയമസ്ഥാപനങ്ങളില്‍ സര്‍വീസ് പരിചയമുള്ള വ്യക്തികള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. എയര്‍ ഇന്ത്യയുടെ വില്പന പദ്ധതികളില്‍ സര്‍ക്കാരിനെ സഹായിക്കുകയാണ് മൂന്ന് ഉപദേഷ്ടാക്കളുടെയും ദൗത്യം. ഒക്ടോബര്‍ 12 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ സാവകാശമുണ്ട്.
എയര്‍ ഇന്ത്യയെ വില്‍ക്കാനുള്ള തീരുമാനത്തിന് ജൂണിലാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 2018 ആദ്യംതന്നെ വില്പന ഇടപാടുകള്‍ പൂര്‍ത്തിയാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.
https://www.facebook.com/Malayalivartha