ശമ്പളത്തിലെ വിവേചനം; ഗൂഗിളിനെതിരെ പരാതിയുമായി വനിത ജീവനക്കാര്‍
ശമ്പളം നല്‍കുന്നതില്‍ വിവേചനം കാണിച്ചുവെന്ന് ആരോപിച്ച് ഗൂഗിളിനെതിരെ കേസുമായി വനിത ജീവനക്കാര്‍. ഒരേ ജോലിക്ക് പുരുഷന്‍മാരെക്കാള്‍ കുറഞ്ഞ ശമ്പളമാണ് സ്ത്രീകള്‍ക്ക് ഗൂഗിള്‍ നല്‍കുന്നതെന്നാണ് വനിത ജീവനക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കാലിഫോണിയയിലെ കോടതിയിലാണ് ഗൂഗിളിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ഗൂഗിളില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍, കമ്മ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റ്, മാനേജര്‍ തുടങ്ങിയ തസ്തികകളില്‍ മുമ്പ് ജോലി ചെയ്തിരുന്ന വനിത ജീവനക്കാരാണ് ടെക് ഭീമനെതിരെ കേസുമായി രംഗത്തെത്തിയിട്ടുള്ളത്. 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ടെക് കമ്പനിയായി ഗൂഗിള്‍ വളര്‍ന്നെങ്കിലും വനിതകളോടുള്ള ഗൂഗിളിന്റെ പെരുമാറ്റം 21ാം നുറ്റാണ്ടിന്റെ നിലവാരത്തിലേക്ക് എത്തിയിട്ടില്ലെന്ന് കേസ് നല്‍കിയ വനിത ജീവനക്കാരിലൊരാള്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha