സംസ്ഥാനത്തിന്റെ ഉള്‍നാടന്‍ ജലപാത വികസനത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സഹകരിക്കുന്നു
സംസ്ഥാനത്തിന്റെ സമ്ബൂര്‍ണമായ ഉള്‍നാടന്‍ ജലപാത വികസനത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സഹകരിക്കാന്‍ ഒരുങ്ങുന്നു. 2020ല്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ സിയാല്‍ 179.45 കോടി രൂപ ലാഭം നേടിയിരുന്നു. കോവളം മുതല്‍ കാസര്‍കോട് വരെ ഉള്‍നാടന്‍ ജലപാത വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരും സിയാലും ചേര്‍ന്ന് പ്രത്യേക ഉദ്ദേശ്യ കമ്ബനി രൂപവത്ക്കരിക്കാന്‍ തീരുമാനിച്ചു.
കമ്ബനിയുടെ 49 % വീതം ഓഹരികള്‍ സംസ്ഥാന സര്‍ക്കാരും സിയാലും വഹിക്കുന്നതാണ്.ബാക്കി രണ്ടു ശതമാനം ചെറുകിട നിക്ഷേപകര്‍ക്കായി അനുവദിക്കും. ഉള്‍നാടന്‍ ജലപാതയിലൂടെ യാത്രക്കാരുടേയും വലിയ തോതിലുള്ള ചരക്കുകളുടേയും നീക്കം സുഗമമാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായിട്ട് പ്രധാന ടൂറിസം, ഹോട്ടലുകള്‍, വാണിജ്യ കേന്ദ്രങ്ങളില്‍ ബോട്ട് ജെട്ടികള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍ തുടങ്ങിയവ നിര്‍മിക്കും. കൂടാതെ ടൂറിസം പാക്കേജുകള്‍ ഏറ്റെടുത്ത് നടത്തുവാനും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നുണ്ടെന്നും മുഖ്യ മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha