നിങ്ങളുടെ എയര്‍ടെല്‍ നമ്പറുമായി ആധാര്‍ ലിങ്ക് ചെയ്യുന്നത് എങ്ങനെ?
നിങ്ങള്‍ ഒരു മൊബൈല്‍ ഉപഭോക്താവാണെങ്കില്‍, ആധാര്‍ കാര്‍ഡും നിങ്ങളുടെ മൊബൈല്‍ നമ്പറും ഉടന്‍ ബന്ധിപ്പിക്കണമെന്ന് സര്‍ക്കാരിന്റെ സന്ദേശം നിങ്ങള്‍ക്ക് ലഭിച്ചിരിക്കും. എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് കണക്ഷന്‍ ഉടമകള്‍ക്ക് അവരുടെ ഏറ്റവും അടുത്തുള്ള എയര്‍ടെല്‍ ഔട്ട് ലെറ്റ് സന്ദര്‍ശിച്ചാല്‍ ഈ നടപടി എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും. പ്രീപെയ്ഡ് കണക്ഷനുള്ള ഉപഭോക്താക്കള്‍ ഏറ്റവും അടുത്തുള്ള റീട്ടെയിലറെ സന്ദര്‍ശിക്കണം.
നിങ്ങളുടെ എയര്‍ടെല്‍ നമ്പറുമായി ആധാര്‍ ലിങ്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കുന്നതല്ല. നിങ്ങള്‍ ഒരു എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് അല്ലെങ്കില്‍ ഡിജിറ്റല്‍ ടിവി ഉപഭോക്താവാണെങ്കില്‍ ആധാറുമായി ബന്ധിപ്പേക്കണ്ട ആവശ്യമില്ല. മൊബൈല്‍ കണക്ഷനുകള്‍ക്ക് മാത്രമാണ് ഇത് ബാധകം. റോമിംഗിലായിരിക്കുന്ന ഉപഭോക്താക്കളും നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണം. കോര്‍പ്പറേറ്റ് ഉപഭോക്താക്കളെ ആധാര്‍-മൊബൈല്‍ നമ്പര്‍ ലിങ്കിംങിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിങ്ങളുടെ എയര്‍ടെല്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്ന സമയത്ത്, ബയോമെട്രിക് പരിശോധനയ്ക്കായി നിങ്ങളുടെ ഫിംഗര്‍പ്രിന്റ് ആവശ്യപ്പെടും. പരിശോധനയ്ക്ക് ശേഷം, 24 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് സ്ഥിരീകരണ എസ്‌എംഎസ് ലഭിക്കും.
മൊബൈല്‍ നമ്പറും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2018 ഫെബ്രുവരി 6 ആണ്. ഈ തീയതിക്ക് മുമ്പ് നിങ്ങള്‍ നടപടി പൂര്‍ത്തിയാക്കിയില്ലെങ്കില്‍, നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ നിന്നുള്ള സേവനങ്ങള്‍ നിയന്ത്രിതമായിരിക്കും.
ആധാറും മൊബൈലും തമ്മില്‍ ബന്ധിപ്പിക്കാന്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡും മൊബൈലും മാത്രാമാണ് ആവശ്യം. പ്രക്രിയ പൂര്‍ത്തിയാക്കാന്‍ നിങ്ങളുടെ മൊബൈലില്‍ ഒരു സ്ഥിരീകരണ കോഡ് അല്ലെങ്കില്‍ ഒരു വണ്‍ ടൈം പാസ്വേര്‍ഡ് (ഒടിപി) ലഭിക്കുമെന്നതിനാല്‍ മൊബൈല്‍ ഫോണ്‍ നിര്‍ബന്ധമാണ്. നിങ്ങള്‍ ഒരു ഡേറ്റാകാര്‍ഡ് ഉപഭോക്താവാണെങ്കില്‍, നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ഇതര മൊബൈല്‍ നമ്പറിലേക്ക് ഒടിപി അയയ്ക്കും.
പുതിയ കണക്ഷന്‍ എടുക്കുന്ന സമയത്ത് ആധാര്‍ വിവരങ്ങളും ബയോമെട്രിക്ക് വിവരങ്ങളും നല്‍കിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ വീണ്ടും പരിശോധനാ പ്രക്രിയ പിന്തുടരേണ്ടതില്ല. എന്നാല്‍ സിം എടുക്കുന്ന സമയത്ത് ഐഡന്റിറ്റി, അഡ്രസ്സ് പ്രൂഫ് ആയി മാത്രമേ ആധാര്‍ നല്‍കുകയുള്ളൂവെങ്കില്‍, ബയോമെട്രിക്ക് എടുക്കാത്തതിനാല്‍ നിങ്ങള്‍ വീണ്ടും എയര്‍ടെല്‍ റീട്ടെയിലറുടെ അടുത്ത് പോകേണ്ടി വരും.
https://www.facebook.com/Malayalivartha