ആഭ്യന്തര ഇന്റര്‍കണക്ട് ചാര്‍ജ് കുറക്കാൻ ട്രായ്
ആഭ്യന്തര കോള്‍ടെര്‍മിനേഷന്‍ നിരക്കുകള്‍ കുറച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). മിനിറ്റിന് 14 പൈസയായിരുന്നത് ആറുപൈസയാക്കിയാണ് കുറച്ചത്. ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍വരും.
ഏത് കമ്പനിയുടെ സിമ്മിൽ നിന്നാണോ കോള്‍ ചെയ്തത് അവര്‍ കോള്‍ സ്വീകരിക്കുന്ന സിമ്മിന്റെ കമ്പനിയ്ക്ക് നല്‍കേണ്ടതാണ് ടെര്‍മിനേഷന്‍ ചാര്‍ജ്. ടെര്‍മിനേഷന്‍ ചാര്‍ജ് കുറയ്ക്കരുതെന്ന് വൊഡാഫോണ്‍ ട്രായിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ചാര്‍ജ് ഒഴിവാക്കണമെന്നാണ് ജിയോ ആവശ്യപ്പെട്ടത്.
2020 ജനുവരി ഒന്നുമുതല്‍ ആഭ്യന്തര ആഭ്യന്തര കോളുകള്‍ക്കൊന്നും ടെര്‍മിനേഷന്‍ ചാര്‍ജുണ്ടാകില്ലെന്നും ട്രായ് വ്യക്തമാക്കി. ഇത്തരത്തില്‍ ടെര്‍മിനേഷന്‍ ചാര്‍ജ് കുറഞ്ഞാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ത്തന്നെ മൊബൈല്‍ കമ്പനികൾക്ക് അവരുടെ സേവനങ്ങള്‍ക്ക് ചാര്‍ജ് കുറയ്‌ക്കേണ്ടിവരും.
https://www.facebook.com/Malayalivartha