വോഡഫോണ്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ ഇരട്ടിയാക്കി
ടെലികോം കമ്പനിയായ വോഡഫോണ്‍ ഇന്ത്യ 2ജി, 3ജി മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ ഇരട്ടിയായി വര്‍ധിപ്പിച്ചു. രാജ്യത്ത് ഇത് ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
പുതിയ നിരക്കനുസരിച്ച് 10 കെ.ബി. ഡാറ്റയ്ക്ക് നാല് പൈസയായിരിക്കും ഈടാക്കുക. നിലവില്‍ ഇത് രണ്ടു പൈസയായിരുന്നു.
10 കെ.ബി.ക്ക് 10 പൈസയായിരുന്ന ഇന്റര്‍നെറ്റ് നിരക്ക് കഴിഞ്ഞ നവംബറിലാണ് കമ്പനി രണ്ട് പൈസയായി കുറച്ചത്. ഇന്ത്യയില്‍ 5.2 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് വോഡഫോണിനുള്ളത്. ഇതില്‍ 70 ലക്ഷം പേര് 3ജി ഉപയോക്താക്കളാണ്.
https://www.facebook.com/Malayalivartha