പെട്രോളിന്റെ എക്സൈസ് നികുതിയിൽ മാറ്റം വരുത്തില്ല
പെട്രോൾ - ഡീസൽ വില ക്രമാതീതമായി ഉയരുന്നതിനിടെ, ഇവയ്ക്കുള്ള എക്സൈസ് തീരുവയിൽ മാറ്റംവരുത്താനാകില്ലെന്ന് കേന്ദ്ര സർക്കാർ . പൊതുപദ്ധതികൾക്ക് പണം കണ്ടെത്തുന്നത് എക്സൈസ് തീരുവ പോലുള്ളവയിൽ നിന്നാണെന്നും അതിനാൽ ഇതിൽ കുറവുവരുത്താനാവില്ലെന്നും കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കി.
സർക്കാരിന്റെ പദ്ധതികൾക്കെല്ലാം നെടുംതൂണായി നിൽക്കുന്നത് എക്സൈസ് നികുതി പോലുള്ളവയാണ്. വില വർദ്ധനയുടെ ഭാരം കുറയ്ക്കുന്നതിന് ഏതെങ്കിലും സംസ്ഥാനങ്ങൾക്ക് നികുതി കുറയ്ക്കണമെന്ന് തോന്നിയാൽ അതിൽ സർക്കാരിന് എതിർപ്പില്ല -
അമേരിക്കയിൽ ക്രൂഡ് ഓയിലിന്റെ സംസ്കരണത്തിൽ ഇടിവുണ്ടായതാണ് ആഭ്യന്തര വിപണിയിൽ വില ഉയരാൻ ഇടയാക്കിയത്. ഇർമ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ സാഹചര്യങ്ങളും വിലവർദ്ധനയ്ക്ക് ആക്കം കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. മിക്ക സംസ്ഥാനങ്ങളും നികുതി കുറയ്ക്കാൻ തയ്യാറാവുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha