റബർവിലയിൽ വർദ്ധനവ്
ടാപ്പിംഗും ഉത്പാദനവും സജീവമായിട്ടും വിപണിയിൽ ആവശ്യത്തിന് സ്റ്റോക്ക് എത്തുന്നത് കുറഞ്ഞതോടെ കഴിഞ്ഞവാരം റബർവില ഉയർന്നു. ടയർ കമ്പനികളിൽ നിന്ന് മികച്ച ഡിമാൻഡുണ്ടായതിനാൽ അവധി വ്യാപാരികളും വില ഉയർത്തി. കർഷകർ ആവശ്യത്തിനു സ്റ്റോക്ക് വിപണിയിലിറക്കാത്തത് വില വർദ്ധന സൃഷ്ടിക്കുകയാണ്.
കഴിഞ്ഞയാഴ്ച ടയർ കമ്പനികൾക്കുവേണ്ടി ഡീലർമാർ വാങ്ങിയത് 2,000 ടൺ റബറാണ്. കൊച്ചിയിൽ 200 ടണ്ണിന്റെ വ്യപാരം നടന്നു. ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ് - 4 ഇനം റബറിനു വില 134 രൂപയിൽ നിന്ന് 135 രൂപയിലെത്തി. അവധി വ്യാപാരികൾ അടുത്തമാസത്തേക്ക് ആർ.എസ്.എസ് - 4നു നിശ്ചയിച്ചിരിക്കുന്ന വില 137 രൂപയാണ്. ഈ സാഹചര്യത്തിൽ വില ഇടിയാൻ സാദ്ധ്യത വിരളമാണ്.
https://www.facebook.com/Malayalivartha