37 ഇനം ഔഷധങ്ങള്‍ക്കു വില കുറയും
ക്ഷയം, ഹെപ്പറ്റൈറ്റിസ് ബി, പേവിഷബാധ തുടങ്ങിയവയ്ക്കെതിരേ ഉപയോഗിക്കുന്ന 37 ഇനം ഔഷധങ്ങള്‍ക്കു വില കുറച്ചു. . ഇവയെ വിലനിയന്ത്രണ ഉത്തരവിന്കീഴിലാക്കി. ഇതോടെ 15 മുതല്‍ 20 വരെ ശതമാനം വില കുറയും. ഇതുൾപ്പെടെ 821 ഔഷധങ്ങള്‍ക്കു വിലനിയന്ത്രണമായി.
പൂപ്പല്ബാധയ്ക്കെതിരായ ഫ്ലൂകോണാസോള്, കൊടിഞ്ഞിക്കെതിരായ സുമാട്രിപ്റ്റന്, ഹെപ്പറ്റൈറ്റിസ്-ബി ഇമ്യൂണോഗ്ലോബുലിന്‍, പേവിഷത്തിനെതിരായ റാബിസ് ഹ്യൂമെന്‍ മോണോക്ലോണല്‍ ആന്റിബഡി (റാബിഷീല്‍ഡ്), ഹൈഡ്രജന്‍ പെറോക്സൈഡ് സൊലൂഷന്, വിറ്റാമിന്‍ എ (ദ്രവരൂപം), മീസില്‍സ് വാക്സിന്, ക്ഷയത്തിനെതിരേ ഉപയോഗിക്കുന്ന റിഫാബുടിന്, ഐസോനിയാസിഡ് തുടങ്ങിയവയുടെ വില കുറയും.
https://www.facebook.com/Malayalivartha