സാധാരണക്കാര്‍ക്കായി കെഎസ്എഫ്ഇ 1000 രൂപയുടെ ചിട്ടി തുടങ്ങും
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വായ്പ നല്‍കുന്നതില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സാധാരണക്കാരെ സഹായിക്കുന്നതിന് വേണ്ടി കെഎസ്എഫ്ഇ ആയിരം രൂപയുടെ ചിട്ടി ആരംഭിക്കും. ടോള്‍ ഫ്രീ നമ്പര്‍ ഇന്ന് മുതല്‍ ആരംഭിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതില്‍ മൂവായിരത്തിലേറെ അനധികൃത ചിട്ടി ഇടപാടുകളുടെ രേഖകള്‍ പിടിച്ചെടുത്തതായി ധനമന്ത്രി കെ.എം മാണി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചുവരുകയാണ്. ചിട്ടിക്കമ്പനികള്‍ തകര്‍ന്നതുമൂലം കഴിഞ്ഞ സാമ്പത്തികവര്‍ഷം 15.98 കോടി രൂപ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്നും മാണി നിയമസഭയില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha