സിസ്റ്റം എ സി ബിസിനസ്സ് രംഗത്ത് സാംസംഗിന് കേരളത്തിൽ വൻ വളർച്ച
എയർ കണ്ടിഷനിംഗ് രംഗത്തെ പുത്തൻ സാങ്കേതികവിദ്യയായ സിസ്‌റ്റം എ.സി ബിസിനസിൽ സാംസങ്ങ് കേരളത്തിൽ കുറിച്ചത് മൂന്നിരട്ടിയോളം വളർച്ച. മൊത്തം വിപണി എട്ട് ശതമാനം വളർച്ച നേടിയപ്പോഴാണ് സാംസങ്ങ് ഈ നേട്ടം കുറിച്ചത്. ടൂറിസം, ഹോസ്‌പിറ്റാലിറ്റി രംഗത്തുണ്ടായ വികസനവും ജനങ്ങളുടെ ജീവിതനിലവാരം ഉയർന്നതും ഈ നേട്ടം കൈവരിക്കാൻ സാംസംഗിന് സഹായകമായത് .
സ്ഥലം ലഭിക്കാവുന്നതും ഊർജക്ഷമതയേറിയതും 100 ശതമാനം എയർ സർക്കുലേഷൻ ഉറപ്പാക്കുന്നതുമായ 360 കാസെറ്റ് ഡിസൈൻ എ.സി സാംസംഗ് അവതരിപ്പിച്ചിരുന്നു. ഏത് മുറിയുടെയും ശൈലിക്ക് അനുയോജ്യമായി സീലിംഗിലോ എക്‌സ്‌പോസ്ഡായോ ഉപയോഗിക്കാമെന്നതാണ് ഈ ബ്ളേഡ് രഹിത എ.സിയുടെ പ്രത്യേകത. ഏറെ നേരിയതും സ്‌റ്റൈലിഷായതുമായ സ്ളിം വൺവേ കാസെറ്റ് എ.സിയും സാംസംഗ് അവതരിപ്പിച്ചിട്ടുണ്ട്.
30 എച്ച്.പി ശേഷിയുള്ളതും 3.7 ഊർജക്ഷമതാനുപാതം ഉള്ളതുമായ (എനർജി എഫിഷ്യൻസി റേഷ്യോ - ഇ.ഇ.ആർ) ഡി.വി.എം ചില്ലർ, 4.5 ഇ.ഇ.ആറോടുകൂടിയ, 14 എച്ച്.പി സൈജ് ഡിസ്ർചാർജ് വി.ആർ.എഫ് ഒ.ഡി.യു (ഔട്ട്‌ഡോർ യൂണിറ്റ്), 30 എച്ച്.പി ശേഷിയുള്ള വി.ആർ.എഫ് ഒ.ഡി.യു എന്നിവയുമാണ് ഈ ശ്രേണിയിൽ സാംസംഗിന്റെ മറ്റുത്‌പന്നങ്ങൾ. വൈ-ഫൈ ഉപയോഗിച്ച് ലോകത്തെവിടെ നിന്നും നിയന്ത്രിക്കാമെന്ന സവിശേഷതയും സാംസംഗിന്റെ ഈ ഉത്‌പന്നങ്ങൾക്കുണ്ട്.
https://www.facebook.com/Malayalivartha