മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ബിസിനസ് കറസ്പോണ്ടന്റാകും.
ബാങ്കിങ് ഇതര ധനസ്ഥാപനങ്ങളെ (എന്‍.ബി.എഫ്.പി.) ദേശീയ ബാങ്കുകളുടെ ബിസിനസ് കറസ്പോണ്ടന്റുകളായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ച ആര്.ബി.ഐ.യുടെ തീരുമാനത്തെ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ചെയര്മാന് ഡോ.റോയ് എം.മാത്യു സ്വാഗതം ചെയ്തു. മുത്തൂറ്റ് മിനി ഈ ബിസിനസ് അവസരം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലും തമിഴ്നാട്, കര്‍ണാടക പോലുളള സംസഥാനങ്ങളിലുമായി 1300 ശാഖകളാണ് കമ്പിനിക്കുളളത്. ഇതു സംബന്ധിച്ച് ബാങ്കുകളുമായി ഉടന്‍ ചര്‍ച്ചകള്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തൂ.
https://www.facebook.com/Malayalivartha