പാചകവാതക വിലയില്‍ വീണ്ടും വന്‍ വര്‍ധന
പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഇന്നലെ അര്‍ധരാത്രി മുതല്‍ വന്‍ വര്‍ധന നിലവില്‍ വന്നു. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ വര്‍ധിച്ചു. വാണിജ്യ സിലിണ്ടറിന് 78 രൂപയും കൂട്ടി. കൂടിയ വില സബ്‌സിഡിയായി തിരികെ ലഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
വരുന്ന മാര്‍ച്ചോടെ സബ്‌സിഡി അവസാനിപ്പിക്കുന്നതിന് മുന്നോടിയായാണ് വില വര്‍ധിപ്പിക്കുന്നത്. സെപ്റ്റംബര്‍ ആദ്യം ഏഴു രൂപ കൂട്ടിയതിന് പിന്നാലെയാണ് പുതിയ വര്‍ധന. ഓഗസ്റ്റ് മുതല്‍ നാലു രൂപ വീതമാണ് കൂട്ടാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഓഗസ്റ്റില്‍ 2.31 രൂപ മാത്രമേ കൂട്ടിയുള്ളൂ. ആ കുറവും ചില്ലറയും ചേര്‍ത്താണു സെപ്റ്റംബറില്‍ ഏഴു രൂപ വര്‍ധിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഇതുവരെ സിലിണ്ടറൊന്നിന് 117 രൂപയാണ് കൂടിയത്.
https://www.facebook.com/Malayalivartha