സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു പുതിയ പദ്ധതിയുമായി ഹ്യൂണ്ടായ്
ഇന്ത്യന്‍ വിപണിയില്‍ രണ്ടാം സ്ഥാനത്തുള്ള കാര്‍ നിര്‍മാതാക്കളായ ഹ്യൂണ്ടായ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഉപഭോക്താക്കള്‍ക്ക് ഇളവ് നല്‍കുന്നതിനായി പുതിയ പദ്ധതി നടപ്പിലാക്കി. 30,000 രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും ഇളവ് ലഭ്യമാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് പ്രത്യേക പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും ഇളവ് ലഭ്യമാണ്. ഇതിലൂടെ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ വാഹന വില്പന നടത്തുകയും വിപണി മുന്നേറ്റം നേടുകയുമാണ് ഹ്യൂണ്ടായിയുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha