ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കും
ബാങ്കിങ് ഇതര സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന്് ഗവര്‍ണര്‍ രഘുരാം രാജന്‍ പറഞ്ഞു. ഈ ആവശ്യവുമായെത്തിയ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഈ ഉറപ്പ് നല്‍കിയത്. കേരളത്തില്‍ അമിത പലിശ ഈടാക്കി പൊതുജനങ്ങളെ പീഡിപ്പിക്കുന്ന ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍ക്കെതിരെ കേരള സര്‍ക്കാര്‍ കൈക്കൊണ്ട ഓപ്പറേഷന്‍ കുബേര നടപടികളെ രഘുരാം രാജന്‍ അഭിനന്ദിച്ചതായും രമേശ് ചെന്നിത്തല പറഞ്ഞു.
ആര്‍.ബി.ഐ. നിയമങ്ങള്‍ കൃത്യമായി പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളാനാണ് റിസര്‍വ് ബാങ്കിന്റെ നീക്കം. കേരളത്തിലെ ബാങ്കിങ് ഇതര സ്ഥാപനങ്ങളുടെ യോഗം വിളിച്ച് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കേരള സര്‍ക്കാര്‍ നടത്തുന്ന നടപടികള്‍ക്ക് റിസര്‍വ് ബാങ്കിന്റെ ഭാഗത്ത് നിന്ന് പൂര്‍ണ പിന്തുണ ഉണ്ടായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇതുസംബന്ധിച്ച് ഡല്‍ഹിയില്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ െജയ്റ്റ്‌ലിയുമായി സംസാരിച്ചിരുന്നതായി ചെന്നിത്തല പറഞ്ഞു.
ബാങ്ക് വായ്പ കിട്ടാന്‍ സങ്കീര്‍ണമായ നടപടി ക്രമങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ജനങ്ങള്‍ കൂടുതലും ബാങ്കിങ് ഇതര സ്ഥാപനങ്ങളെ സമീപിക്കുന്നത്. ബാങ്ക് വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചാല്‍ ഈ പ്രശ്‌നമുണ്ടാവില്ല. ഇക്കാര്യം പരിഗണിക്കാമെന്ന് ധനകാര്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha