ആദായനികുതി ഇനത്തില്‍ 36,000 രൂപ വരെ ലാഭിക്കാം
കേന്ദ്ര ബജറ്റില്‍ ആദായനികുതി ഇളവു പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് രണ്ടരലക്ഷം രൂപയായി ഉയര്‍ത്തിയത് നികുതിദായകര്‍ക്ക് ആശ്വാസമാകും. പുതിയ വ്യവസ്ഥ നിലവില്‍ വരുന്നതോടെ രണ്ടര ലക്ഷം രൂപയ്‌ക്ക് താളെ വര്‍ഷിക വരുമാനമുളളവര്‍ക്ക് ഈ വര്‍ഷം ആദായനികുതി നല്‍കേണ്ടിവരില്ല. ഇതിനൊപ്പം നികുതി ഇളവ് ലഭിക്കാനുളള നിക്ഷേപ പരിധി ഭവന വായ്‌പയുടെ പലിശയ്‌ക്കുളള നികുതി ഇളവിന്റെ പിരിധി എന്നിവ 50,000 രൂപ വീതം ഉയര്‍ത്തിയതോടെ നികുതിദായകര്‍ക്ക് 36,050 രൂപ വരെ ലാഭിക്കാനാകും.ആദായനികുതിയുടെ അടിസ്ഥാന ഒഴിവ്‌മൂന്ന് ലക്ഷമെങ്കിലുമാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അത് രണ്ടര ലക്ഷത്തിലൊതുക്കി. 60 വയസ്സിന് മുകളില്‍ പ്രായമുളള മുതിര്‍ന്ന പൗരന്മാരുടെ അടിസ്ഥന നികുതി ഒഴിവ് മൂന്നുലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ആദായനികുതി നയമത്തിലെ 80 സി വകുപ്പ് പ്രകാരം പി.എഫ്.ഇന്‍ഷുറന്‍സ് പ്രീമിയം, ഭവനവായ്‌പയുടെ മുതല്‍ (പലിശ ഉള്‍പ്പെടില്ല) തിരിച്ചടവ് എന്നിവയ്‌ക്കെല്ലാം കൂടി നടത്താമായിരുന്ന മൊത്തം നിക്ഷേപം ഒരു ലക്ഷം രൂപയില്‍ നിന്ന് ഒന്നര ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. എട്ടു വര്‍ഷം മുമ്പാണ് ഒരു ലക്ഷം രൂപയായി ഈ പിരിധി നിശ്ചയിച്ചത്. ഇത് ഇത്തവണ മൂന്നു ലക്ഷമെങ്കിലുമാക്കുമെന്നായിരുന്നു പൊതുവേ വിലയിരുത്തപ്പെട്ടിരുന്നത്. എങ്കിലും പുതിയ വ്യവസ്ഥകള്‍ വ്യക്തിഗത സമ്പാദ്യത്തില്‍ വര്‍ധനയുണ്ടാക്കും.
പബ്ലിക് പ്രോവിഡന്റ് ഫണ്ടിലെ ( പി.പി.എഫ്) നിക്ഷേപ പരിധിയും ഒന്നര ലക്ഷം രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമെയാണ് ഭവന വായ്‌പയുടെ പലിശ അടവിനുളള നികുത് ഇളവന്റെ പരിധി ഒന്നര ലക്ഷത്തില്‍ നിന്ന് രണ്ടരലക്ഷമാക്കി ഉയര്‍ത്തിയത്. ഇത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണര്‍വുണ്ടാക്കും.
https://www.facebook.com/Malayalivartha