പിടിച്ചത് ബാക്കി ഇനി പിടിക്കാനുള്ളതോ , കഴിഞ്ഞ വര്‍ഷം ആദായനികുതി വകുപ്പ് പിടിച്ചത് 400 കോടി രൂപയുടെ കള്ളപ്പണം
നാട്ടില്‍ കള്ളപ്പണം ഒഴുകുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 400 കോടി രൂപയുടെ കള്ളപ്പണമാണ് നാട്ടില്‍ നിന്നും പിടികൂടിയത്. സംസ്ഥാനത്ത് കള്ളപ്പണ ഇടപാടുകള്‍ വ്യാപകമാകുന്നുണ്ടെന്ന് നേരത്തേ തന്നെ സൂചനയുണ്ടായിരുന്നു. അതാടെ ആദായനികുതി വകുപ്പിന്റെ നിരീക്ഷണവും ശക്തമാക്കി. ഇതിനായി ഓരോ മേഖലയിലും പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചു. രാഷ്‌ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടേയും ബിനാമി ഇടപാടുകള്‍ നിരീക്ഷിക്കാന്‍ തുടങ്ങി.
കണ്ണൂര്‍, കാസറഗോഡ്, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതലായും ബിനാമി ഇടപാടുകള്‍ നടക്കുന്നതായി കണ്ടെത്തിയത്. അതോടെ പലരുടേയും സ്വത്ത് വിവരങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങി. സര്‍ക്കാരിന്റെ കണ്ണ് വെട്ടിച്ച് ഇടപാടുകള്‍ നടത്തുന്ന വന്‍ സ്രാവുകളുമുണ്ട്.
സംസഥാനത്ത് ഹവാലപ്പണവും ഒഴുകുന്നുണ്ടെന്ന വിവരവും ആദായ വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇതിന് ഉദ്യോഗസ്ഥരുടെ പിന്തുണയുമുണ്ട്. വടക്കേ മലബാറില്‍ നിന്നു മാത്രം 200 കോടിയുടെ കണക്കില്‍പ്പെടാത്ത പണം ആദായ നികുതി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കാനായി പല മേഖലകളേയും തെരഞ്ഞെടുക്കാറുണ്ട്. അതില്‍ പ്രധാനമാണ് വസ്‌തു കച്ചവടവും കെട്ടിട നിര്‍മ്മാണ മേഖലയും. ഇതില്‍ ബിനാമി ഇടപാടായതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രയാസവുമാണ്.
വിവിധ സഹകരണബാങ്കുകളില്‍ ചില രാഷ്‌ട്രീയക്കാര്‍ക്ക് വന്‍ തോതില്‍ നിക്ഷേപമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സംസഥാനത്തെ മുഴുവന്‍ സഹകരണ ബാങ്കുകളിലേയും നിക്ഷേപങ്ങള്‍ ആദായ വകുപ്പ് ശേഖരിക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha