ടാറ്റയും ഡോകോമോയും വേര്‍പിരിയുന്നു
ഇന്ത്യന്‍ ടെലികോം രംഗത്ത് സജീവ പങ്കാളിയായിരുന്ന ടാറ്റാ ഡോകോമോയില്‍നിന്ന് ഡോകോമോ ബന്ധം വേര്‍പെടുത്തുന്നു. 2009ല്‍ ടാറ്റായുമായി ബന്ധം സ്ഥാപിച്ച ജപ്പാനിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ എന്‍.ടി.ടി ഡോകോമോ സംയുക്ത സംരംഭത്തില്‍നിന്ന് കൈപൊള്ളിയാണ് പിന്‍വലിയുന്നത്. 2009ലും 2011ലുമായി 270 കോടി ഡോളറിനാണ് ടാറ്റാ ടെലി ഓഹരികള്‍ ഡോകോമോ വാങ്ങിയത്. എന്നാല്‍, പ്രതീക്ഷിച്ചതുപോലെ നേട്ടം കൊയ്യാനായില്ല.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് 2000 കോടി രൂപയോളമാണ് നഷ്ടം. 28,000 കോടി രൂപയോളം കടവുമുണ്ട്. ഇതിനുപുറമേയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഉപഭോക്തൃ അടിത്തറയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇടിവ്. മാനേജ്മെന്‍റ് തലത്തില്‍ ഡോകോമോ ആഗ്രഹിച്ച പങ്കാളിത്തം ലഭിച്ചതുമില്ല. ഈ സാഹചര്യത്തിലാണ് വേര്‍പിരിയല്‍.
2008-09ല്‍ ഒപ്പിട്ട കരാര്‍ അനുസരിച്ച് ഓഹരി തിരികെ വാങ്ങാന്‍ ടാറ്റാ ബാധ്യസ്ഥരാണ്. നിക്ഷേപത്തിന്‍െറ പകുതി അല്ളെങ്കില്‍ ഓഹരിയുടെ മാര്‍ക്കറ്റ് വില ഏതാണോ കൂടുതല്‍ അതാണ് ഡോകോമോക്ക് ലഭിക്കേണ്ടത്. ഓഹരിവില വന്‍തോതില്‍ ഇടിഞ്ഞ സ്ഥിതിയായതിനാല്‍ നിക്ഷേപത്തിന്‍െറ പകുതി 7250 കോടിയാണ് ഡോകോമോ തേടിയിരിക്കുന്ന ‘ജീവനാംശം.’ പക്ഷേ, വന്‍തോതില്‍ ഡോളര്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നതിനാല്‍ റിസര്‍വ് ബാങ്കിന്‍െറയും സെബിയുടെയും തടസ്സവാദങ്ങള്‍ ടാറ്റ പ്രതീക്ഷിക്കുന്നുണ്ട്. എന്തായാലും രാജ്യത്തെ പ്രമുഖ അഭിഭാഷക സ്ഥാപനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് ഇരു കൂട്ടരും.
ഇന്ത്യയില്‍ നിക്ഷേപിച്ച് കൈപൊള്ളി മടങ്ങുന്ന രണ്ടാമത്തെ വലിയ ജപ്പാന്‍ കമ്പനിയാണ് എന്‍.ടി.ടി ഡോകോമോ. നേരത്തേ മരുന്നുല്‍പാദകരായ റാന്‍ബാക്സിയെ സ്വന്തമാക്കിയ ദായിച്ചി സാങ്ക്യോ സണ്‍ ഫാര്‍മക്ക് കമ്പനി വിറ്റ് തടി രക്ഷപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha