ലക്ഷം കോടിയുടെ ബിസിനസ് ലക്ഷ്യമിട്ട് സൗത്ത് ഇന്ത്യന്‍ ബാങ്ക്.
നടപ്പ് സാമ്പത്തിക വര്‍ഷം ഒരുലക്ഷം കോടി രൂപയുടെ മൊത്തം ബിസിനസ്സാണ് ലക്ഷ്യമിടുന്നതെന്ന് ബാങ്ക് മാനേജിങ് ഡയറക്‌ടറും സി.ഇ.ഒ യുമായ ഡോ.വി.എ.ജോസഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷം പുതിയതായി 50 ശാഖകളും 250 എടിഎമ്മുകളും തുറക്കാനും പദ്ധതിയുണ്ട്. അരുണാചല്‍ പ്രദേശ്, സിക്കും എന്നിവിടങ്ങളിലും ശാഖകള്‍ തുറക്കും. നിലവില്‍ 800 ശാഖകളും 1000 എടിഎമ്മുകളുമാണ് ബാങ്കിനുളളത്. ബാങ്കിലെ ജീവനക്കാരുടെ എണ്ണം 7500 ആക്കി ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
2014 എപ്രില്‍ - ജൂണ്‍ കാലയളവില്‍ നിക്ഷേപം 43,584 കോടിയില്‍ നിന്ന് 46,489 കോടിയായി ഉയര്‍ന്നു.6.67 ശതമാനം വര്‍ധന. അതേസമയം വായ്‌പ പത്തുശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കറന്റ് - സേവിങ്‌സ് നിക്ഷേപം 8,968 കോടി രൂപയില്‍ നിന്ന് 10,261 കോടി രൂപയായി വര്‍ദ്ധിച്ചു.
https://www.facebook.com/Malayalivartha