ഫോക്‌സ്‌വാഗന്‍ ഇന്ത്യയില്‍ 1500 കോടി നിക്ഷേപിക്കാനൊരുങ്ങുന്നു.
പ്രമുഖ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്‍ ഇന്ത്യന്‍ വിപണിയില്‍ വന്‍നിക്ഷേപത്തിന് ഒരുങ്ങുന്നു. അടുത്ത ആറു വര്‍ഷത്തിനുളളില്‍ 1500 കോടി രൂപ നിക്ഷേപിക്കാനാണ് ഫോക്‌സ്‌വാഗന്‍ ലക്ഷ്യമിടുന്നത്. എഞ്ചിനുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനും ജര്‍മ്മന്‍ കമ്പനിയ്‌ക്ക് പദ്ധതിയുണ്ട്. ഇന്ത്യപോലൊരു വിപണിയില്‍ ക്രമാനുഗതമായ നിക്ഷേപമാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും പ്രദേശികമായി ഉല്‍പന്നങ്ങള്‍ വികസിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഫോക്‌സ്‌വാഗന്‍ ഇന്ത്യ പ്രസിഡന്‍ഡും എംഡിയുമായ മഹേഷ് കൊടുമുടു പറഞ്ഞു.
നിലവില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന എല്ലാ ഫോക്‌സ്‌വാഗന്‍ വാഹനങ്ങളുടെയും എഞ്ചിനുകള്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമത് ചെയ്യുകയാണ്. ഇത് ഒഴുവാക്കാനുളള ശ്രമത്തിലാണ് കമ്പനി ഇപ്പോള്‍ ഇന്ത്യയില്‍ എഞ്ചിന്‍ നിര്‍മിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും മഹാരാഷ്‌ട്രയില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും കൊടുമുടി കൂട്ടിചേര്‍ത്തു. കഴിഞ്ഞ ദിവസം ഫോക്‌സ് വാഗന്റെ പ്രീമിയം ഹാച്ച് ബാക്ക് കാര്‍ ആയ പോളോയുടെ പരിഷ്‌ക്കരിച്ച പതിപ്പ് പുറത്തിറക്കിയിരുന്നു. ഈ ചടങ്ങിലാണ് കമ്പിനിയുടെ എംഡി മഹേഷ് കൊടുമുടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha