കൊട്ടക് ബാങ്കിന് എം.സി.എക്‌സിന്റെ 15 ശതമാനം ഓഹരി
രാജ്യെത്ത ഏറ്റവും വലിയ ഉത്‌പന്ന അവധി വ്യാപാര എക്‌സ്‌ചേഞ്ച് ആയ മള്‍ട്ടി കമോഡിറ്റി എക്‌സ്‌ചേഞ്ചിന്റെ 15 ശതമാനം ഓഹരികള്‍ കൊട്ടക് മഹീന്ദ്ര ബാങ്ക് സ്വ ന്തമാക്കി. എക്‌സ്‌ചേഞ്ചിന്റെ പ്രൊമോട്ടര്‍മാരായിരുന്ന ജിഗ്നേഷ് ഷായുടെ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസില്‍ നിന്നാണ് ഓഹരികള്‍ സ്വന്തമാക്കിയത്. 459 കോടി രൂപയുടേതാണ് ഇടപാട്. നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ചില്‍ പ്രൊമോട്ടര്‍മാരായിരുന്ന ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് 5,600 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയിരുന്നു. ഇതി കണ്ടെത്തിയതിനെതുടര്‍ന്ന് എം.സി.എക്‌സിലെ ഓഹരി പങ്കാളിത്തം ഒഴിയാന്‍ കേന്ദ്രം ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസിനോട് ആവശ്യപ്പെടുകയായിരുന്നു.
നേരെത്ത 26 ശതമാനം ഓഹരിയായിരുന്നു അവര്‍ക്ക് എം.സി.എക്‌സിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് ശതമാനം ജൂലായ് എട്ടിന് ഓഹരി നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാല വാങ്ങിയിരുന്നു. നാലു ശതമാനം ഓഹരികള്‍ കൂടി ഏതാനും ദിവസങ്ങള്‍ക്കുളളില്‍ വിറ്റു. അതിന് പിന്നാലെയാണ് ഇപ്പോള്‍ 15 ശതമാനം ഓഹരികള്‍ കൊട്ടക് ബാങ്കിന് വിറ്റത്. ശേഷിച്ച അഞ്ചു ശതമാനം ഓഹരികള്‍ കൂടി ഉടന്‍ വിറ്റൊഴിയുമെന്ന് ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് അറിയിച്ചു.
ദീര്‍ഘകാല മൂല്യവളര്‍ച്ച ലക്ഷ്യമിട്ടാണ് എം.സി.എക്‌സില്‍ ഓഹരി പങ്കാളിത്തം എടുത്തിരിക്കുന്നതെന്ന് കൊട്ടക് മഹീന്ദ്രയുടെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമായ ഉദയ് കൊട്ടക് പറഞ്ഞു.
https://www.facebook.com/Malayalivartha