ബിറ്റ്‌കോയിന്റെ മൂല്യമിടിഞ്ഞു, നിക്ഷേപകര്‍ ആശങ്കയില്‍
ഇന്റര്‍നെറ്റ് വഴി സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയം ബിറ്റ്‌കോയിന്റെ മൂല്യമിടിഞ്ഞു. 11,395 ഡോളര്‍ നിലവാരത്തിലെത്തിയ മൂല്യം വ്യാഴാഴ്ച 9000 ഡോളറിലേയ്ക്കാണ് ഇടിഞ്ഞത്. പിന്നീട് 9,400ലേയ്ക്ക് തിരിച്ചുകയറിയെങ്കിലും വീണ്ടും നാല് ശതമാനത്തോളം നഷ്ടത്തിലായി.
ഇന്ത്യയില്‍ ശക്തമായ സാന്നിധ്യമുള്ള ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചായ സെബ്‌പേയുടെ കണക്കുകള്‍ അനുസരിച്ച് കറന്‍സിയുടെ മൂല്യം സെപ്റ്റംബര്‍ രണ്ടിന് യൂണിറ്റിന് 3.40 ലക്ഷം രൂപയായിരുന്നത് സെപ്റ്റംബര്‍ 15ഓടെ 2.29 ലക്ഷമായി കുറഞ്ഞു. രണ്ടാഴ്ചകൊണ്ട് 33 ശതമാനം ഇടിവ്.
ബിറ്റ്‌കോയിന്റെ ധനപരമായ ഉപയോഗത്തിന് മിക്ക രാജ്യങ്ങളിലും നിയന്ത്രണങ്ങളുണ്ട്. ഒരു കറന്‍സി എന്ന നിലയില്‍ ബിറ്റ്‌കോയിനു കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളും കൊണ്ടുവരുമെന്ന ആശങ്കയാണ് മൂല്യമിടിയാന്‍ കാരണം.
ഈ വര്‍ഷം ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് പൊതുവെ നല്ല കാലമല്ല. സെപ്റ്റംബര്‍ ഏഴിനു ശേഷം ഇങ്ങോട്ട് ആഗോളവിപണിയില്‍ ബിറ്റ്‌കോയിന്റെ മൂല്യം 27 ശതമാനം ഇടിഞ്ഞിരുന്നു.
എന്നാല്‍ നേരത്തെ നിക്ഷേപിച്ചവര്‍ ലാഭമെടുത്തപ്പോഴുണ്ടായ സ്വാഭാവിക തിരുത്തലാണിതെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍. നിക്ഷേപ ലോകത്ത് വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ആവശ്യക്കാരേറിയതോടെ ബിറ്റ്‌കോയിന്റെ മൂല്യത്തില്‍ അടുത്തിടെ വന്‍ വളര്‍ച്ചയാണുണ്ടായത്.
https://www.facebook.com/Malayalivartha