ഡിജിറ്റല്‍ കറന്‍സിയുടെ മൂല്യം കുതിക്കുന്നു: 13,000 ഡോളര്‍ കടന്നു
ഡിജിറ്റല്‍ കറന്‍സി ബിറ്റ്‌കോയിനിന്റെ വിനിമയ മൂല്യം ചരിത്രത്തില്‍ ആദ്യമായി 13,000 ഡോളര്‍ കടന്നു. ബുധനാഴ്ച വ്യാപാരത്തിനിടെ ഒരവസരത്തില്‍ 13,017 ഡോളര്‍ വരെയായി വില ഉയര്‍ന്നു. പുതിയ മൂല്യം ഇന്ത്യന്‍ രൂപയില്‍ ഏകദേശം 9.44 ലക്ഷം വരും.
2008ല്‍ മാത്രം നിലവില്‍ വന്ന ഈ ഡിജിറ്റല്‍ കറന്‍സി 10 വര്‍ഷം പോലുമെടുക്കാതെയാണ് ഈ നിലയിലേക്ക് ഉയര്‍ന്നത്. ഒരാഴ്ച മുമ്പാണ് ബിറ്റ്‌കോയിനിന്റെ മൂല്യം പതിനായിരം കടന്നത്.
https://www.facebook.com/Malayalivartha