ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഇളവുമായി റിസര്‍വ് ബാങ്ക്
ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് ബാങ്കുകള്‍ ഈടാക്കുന്ന ഫീസില്‍ റിസര്‍വ് ബാങ്ക് ഇളവുകള്‍ അനുവദിച്ചു. 20 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കച്ചവടക്കാര്‍ക്ക് പി.ഒ.എസ് ഉപയോഗത്തിന് ഫീസ് പരമാവധി 0.4 ശതമാനമാണ്. ക്യൂ.ആര്‍ കോഡ് ഉപയോഗത്തിന് ഫീസ് പരമാവധി 0.3 ശതമാനം. മറ്റു കച്ചവടക്കാര്‍ക്ക് ഈ നിരക്കുകള്‍ യഥാക്രമം 0.9 ശതമാനവും 0.8 ശതമാനവുമാണ്. ജനുവരി ഒന്നിന് പുതിയ നിരക്ക് നിലവില്‍ വരും.
ചെറുകിട വ്യാപാരികള്‍ക്ക് ഓരോ 200 രൂപയുടെ ഇടപാടിനും വന്‍കിട വ്യാപാരികള്‍ക്ക് ഓരോ 1,000 രൂപയുടെ ഇടപാടിനും ഇന്‍സെന്റീവ് ലഭിക്കും.
https://www.facebook.com/Malayalivartha