രാജ്യത്തെ കമോഡിറ്റി ബോര്‍ഡുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് പുതിയ ആക്ഷന്‍ പ്ലാനുമായി നബാര്‍ഡ്
രാജ്യത്തെ കമോഡിറ്റി ബോര്‍ഡുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് പുതിയ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാനൊരുങ്ങി നബാര്‍ഡ്.
കയര്‍ ബോര്‍ഡ്, കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡ്, ജൂട്ട് ബോര്‍ഡ്, കോഫീ ബോര്‍ഡ്, റ്റീ ബോര്‍ഡ്, റബര്‍ ബോര്‍ഡ്, സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ് തുടങ്ങിയ കമോഡിറ്റി ബോര്‍ഡുകളുടെ പ്രതിനിധികളുമായി കൊച്ചി താജ് ഗേറ്റ്‌വേ ഹോട്ടലില്‍ നടന്ന ഏകദിന സെമിനാറിലാണ് തീരുമാനം.
സെമിനാറില്‍ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്റ്റ്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അഥോറിറ്റി (എപിഇഡിഎ), മറൈന്‍ പ്രോഡക്റ്റ്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അഥോറിറ്റി (എംപിഇഡിഎ) എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.
നബാര്‍ഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ എച്ച്. ആര്‍. ധവെ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റിംഗ്, കര്‍ഷകരുടെ സാമ്പത്തിക സുരക്ഷ, ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ സംഭരണം, ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡിംഗ്, പുതിയ ഉല്‍പ്പന്നങ്ങളുടെ കണ്ടുപിടിത്തം തുടങ്ങിയ കാര്യങ്ങളില്‍ മൂല്യവര്‍ധിത ഉല്‍പ്പന്ന മേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിവിധ കമോഡിറ്റി ബോര്‍ഡുകളുമായി നബാര്‍ഡ് സഹകരിക്കും.
https://www.facebook.com/Malayalivartha