പൗരന്മാര്‍ക്ക് വന്‍ നികുതിയിളവ് നല്‍കി ട്രംപ്
അമേരിക്കക്കാര്‍ക്ക് ഇത്തവണ ക്രിസ്മസ് അടിച്ചു പൊളിക്കാം. കാരണം, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വന്‍ നികുതിയിളവാണ് ക്രിസ്മസ് സമ്മാനമായി നല്‍കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ നല്‍കിയിരുന്ന വാഗ്ദാന പ്രകാരമാണ് പുതിയ തീരുമാനം
നിങ്ങള്‍ക്കു നല്‍കിയ പ്രതിഞ്ജ നിറവേറാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പ്രചരണ വേളയില്‍ പറഞ്ഞതു പോലെ ജനങ്ങള്‍ക്ക് വന്‍ നികുതിയിളവ് ക്രിസ്മസ് സമ്മാനമായി ലഭിക്കും. മാത്രമല്ല, കൂടുതല്‍ തൊഴിലും മെച്ചപ്പെട്ട വേതനവും ലഭ്യമാക്കും. വൈറ്റ് ഹൗസില്‍ നിന്നുള്ള പ്രസ്താവനയില്‍ ട്രംപ് പറഞ്ഞു.
നിലവിലെ അമേരിക്കയുടെ നികുതി ഘടന ജനങ്ങളുടെ മേല്‍ വമ്പന്‍ ഭാരമാണ് അടിച്ചല്‍പ്പിക്കുന്നത്. ഇത് ഉടച്ചു വാര്‍ക്കുന്ന തരത്തിലായിരിക്കും പുതിയ നികുതി സമ്പ്രദായമെന്ന് ട്രംപ് പറഞ്ഞു. ഇത് രാജ്യത്ത തൊഴില്‍ സാദ്ധ്യതകളെല്ലാം പുറത്തേക്ക് കൊണ്ടുപോയി. ഫാക്ടറികളെല്ലാം അടയ്ക്കപ്പെട്ടു. തങ്ങളുടെ കുട്ടികള്‍ തൊഴില്‍ രഹിതരായി മാറുമെന്ന് നിരവധി രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നു. പുതിയ നികുതി ഘടനയോട് കൂടി ഈ ആശങ്കകളെല്ലാം പരിഹരിക്കപ്പെടും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ആപ്പിള്‍ പോലുള്ള കമ്പനികള്‍ വന്‍ നിക്ഷേപമാണ് മറ്റ് രാജ്യങ്ങളില്‍ നടത്തിയിരിക്കുന്നത്. ഇത് തിരികെ കൊണ്ടുവരാന്‍ കമ്പനി അധികൃതര്‍ തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha