റെപ്‌കോ ഹോം പലിശനിരക്കു കുറച്ചു
ഭവനവായ്പ കമ്പനിയായ റെപ്‌കോ ഹോം പലിശനിരക്കു കുറച്ചു. റെപ്‌കോ സൂപ്പര്‍ ഡിലൈറ്റ് പ്ലസിനു കീഴില്‍ 8.3 ശതമാനമായാണ് പലിശ കുറച്ചത്. ചെന്നൈയിലാണ് ഈ ഗൃഹവായ്പ പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറായ ടി.എസ്. കൃഷ്ണമൂര്‍ത്തി പദ്ധതി ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട് വീട് വാങ്ങുന്നവര്‍ക്ക് പലിശയില്‍ 2.67 ശതമാനം പലിശ സബ്‌സിഡിയും കമ്പനി നല്‍കും. ലോണ്‍ മേളയില്‍ 126 കോടിയുടെ ബിസിനസാണ് കമ്പനി നടത്തിയത്. 2000ത്തിലാണ് കമ്പനി ആരംഭിച്ചത്. 129 ശാഖകളുണ്ട്. സാമ്പത്തിക വര്‍ഷത്തില്‍ 24 ശതമാണ് കമ്പനിയുടെ വളര്‍ച്ച.
https://www.facebook.com/Malayalivartha