വരുന്നു ഇ വേ ബില്‍; വാണിജ്യ നികുതി വെട്ടിപ്പിനുള്ള പഴുതുകള്‍ അടയുന്നു
വാണിജ്യ നികുതി വെട്ടിപ്പ് തടഞ്ഞ് ജി. എസ്. ടിയുടെ പൂര്‍ണ പ്രയോജനം സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്നതിന് ചെക്ക് പോസ്റ്റുകള്‍ക്ക് പകരം ഇലക്‌ട്രോണിക് വേ ബില്‍ ( ഇ വേ ബില്‍ )ഫെബ്രുവരി 1ന് നിലവില്‍ വരും.
ഇന്നലെ വിഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ജി.എസ്.ടി.കൗണ്‍സിലിന്റെ 24ാമത് യോഗത്തിലാണ് തീരുമാനം.
ജനുവരി 15 മുതല്‍ പരീക്ഷണാടിസ്ഥാനത്തിലും ഫെബ്രുവരി ഒന്നു മുതല്‍ ഔപചാരികമായും ഇ വേ ബില്‍ നടപ്പാക്കും. ജി. എസ്. ടി ശൃംഖല പൂര്‍ത്തിയാകാത്ത സംസ്ഥാനങ്ങള്‍ക്ക് ഇ വേ ബില്‍ നടപ്പാക്കാന്‍ ജൂണ്‍ ഒന്നു വരെ സമയം നല്‍കും. കേരളത്തില്‍ നെറ്റ് വര്‍ക്ക് പൂര്‍ത്തിയായതിനാല്‍ ജനുവരി 15ന് തന്നെ നിലവില്‍ വരും.
ജി.എസ്.ടി.യുടെ ദേശീയ ഇലക്ട്രോണിക് ശൃംഖല പൂര്‍ത്തിയാകാത്തതിനാല്‍ സംസ്ഥാനങ്ങള്‍ തയ്യാറാക്കിയ നെറ്റ്‌വര്‍ക്കിലായിരിക്കും ഇ വേ ബില്‍ പ്രവര്‍ത്തിക്കുക. ദേശീയ ശൃംഖല പൂര്‍ത്തിയാകുന്ന മുറയ്ക്ക് സംസ്ഥാനങ്ങളുടെ നെറ്റ്‌വര്‍ക്ക് ഇല്ലാതാകും.
ജി.എസ്.ടി.യില്‍ അതിര്‍ത്തികള്‍ ഇല്ലാത്തതിനാല്‍ ഒരു സംസ്ഥാനത്തിനകത്തുള്ള ചരക്കുകടത്തിനും ഇ വേ ബില്‍ ബാധകമാകും. അരലക്ഷം രൂപയ്ക്ക് മേലുള്ള സാധനങ്ങള്‍ കടത്തുന്നതിനാണ് ഇ വേ ബില്‍ വേണ്ടിവരിക. ഇതിനായി സാധനങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ചുരുങ്ങിയത് പത്തുകിലോമീറ്റര്‍ മാറ്റാനും ഇത് വേണമെന്നാണ് നിയമം. മിനിമം ദൂരപരിധി കൂട്ടണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇക്കാര്യം അടുത്ത യോഗം തീരുമാനിക്കും.
ഇ വേ ബില്‍ കേരളത്തിന് നേട്ടമുണ്ടാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഉദ്പാദന കേന്ദ്രങ്ങളിലെ നികുതി ഘടനയ്ക്ക് പകരം വില്പനയിടങ്ങളിലെ നികുതി ഘടനയിലേക്ക് നികുതി പിരിവ് മാറും. അത് കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് പ്രയോജനപ്പെടും. ജി.എസ്.ടി വന്നതോടെ അന്തര്‍ സംസ്ഥാന വില്പനയില്‍ നിന്ന് കേരളത്തിന്റെ വരുമാനം 460 കോടിയില്‍ നിന്ന് 890 കോടിയായി. സേവനം ഉള്‍പ്പെടെ 2,000 കോടിയുടെ പ്രതിമാസ വരുമാനമാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.
ചെക്ക് പോസ്റ്റുകള്‍ ഒഴിവാക്കിയതും ചരക്ക് കടത്ത് പരിശോധിക്കാനാകാത്തതും കാരണം ഇതുവരെ ഈ നേട്ടം കൈവരിക്കാനായില്ല.
വാണിജ്യ നികുതി വെട്ടിപ്പിനുള്ള പഴുതുകള്‍ അടയ്ക്കാനാണ് ജി. എസ്. ടിയില്‍ ഇ വേ ബില്‍ ഏര്‍പ്പെടുത്തിയത്. ചരക്ക് കൊണ്ടുപോകാന്‍ ജി.എസ്.ടി. നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കമ്പ്യൂട്ടറില്‍ തയ്യാറാക്കി കിട്ടുന്ന ബില്ലാണ് ഇ വേ ബില്‍.
ഇതിന്റെ പകര്‍പ്പ് ചരക്ക് കടത്തുന്ന ഏജന്‍സിക്കും വാങ്ങുന്നയാളിനും വില്ക്കുന്നയാളിനും നല്‍കും. അവരുടെല്ലാം പേരില്‍ ഇത് രജിസ്റ്റര്‍ ചെയ്യും.
ചരക്ക് നീക്കം ഓണ്‍ലൈനായി നിരീക്ഷിക്കാന്‍ കഴിയും
നികുതി പരിശോധനയ്ക്ക് ചെക്ക് പോസ്റ്റുകളുടെ ആവശ്യം ഇല്ലാതാകും. ആ സമയം ലാഭിക്കാം.
100 കിലോമീറ്റര്‍ വരെ ഒരു ദിവസത്തേയും 1000 കിലോമീറ്റര്‍ വരെ 15 ദിവസത്തേയും കാലാവധിയിലാണ് ഇ വേ ബില്‍ നല്‍കുക.
ഇത് നശിപ്പിക്കാനോ, തട്ടിപ്പ് നടത്താനോ കഴിയില്ല. സ്&്വംിഷ;ക്വാഡിന് ഏത് സമയവും ഓഫീസിലിരുന്നോ, റോഡില്‍ വച്ചോ ഇത് പരിശോധിക്കാം. നികുതി പൂര്‍ണമായും സര്‍ക്കാരിലേക്ക് ലഭിക്കുമെന്ന് ഉറപ്പാക്കാം.
https://www.facebook.com/Malayalivartha