പെട്രോളിയം ഉത്പന്നങ്ങളും ജിഎസ്ടി പരിധിയിലാക്കാന്‍ തയ്യാറാണെന്ന് ധനമന്ത്രി
പെട്രോളിയം ഉത്പന്നങ്ങളും ജിഎസ്ടി പരിധിയിലാക്കാന്‍ തയ്യാറാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രാജ്യ സഭയില്‍ വ്യക്തമാക്കി. എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയേണ്ടതുണ്ടെന്നും അതിന് ശേഷം മാത്രം നടപടി സ്വീകരിക്കുമെന്നും ജയ്റ്റ്‌ലി പറഞ്ഞു. മുന്‍ധനമന്ത്രി പി ചിദംബരത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പെട്രോളിയം ഉത്പന്നങ്ങളായ പെട്രോള്‍, ഡീസല്‍, പാചക വാതകം തുടങ്ങിയവ ജിഎസ്ടി പരിധിയില്‍ ബിജെപി ഭരിക്കുന്ന 19 സംസ്ഥാനങ്ങളില്‍ കൊണ്ടുവരുമോ എന്നായിരുന്നു ചിദംബരം ചോദിച്ചത്. ഇക്കാര്യം സംസ്ഥാനങ്ങളുടെ താല്‍പ്പര്യം അനുസരിച്ചായിരിക്കുമെന്നാണ് ധനമന്ത്രി കൂട്ടിച്ചേര്‍ത്തത്.
നിലവില്‍ സംസ്ഥാനങ്ങളുടെ മുഖ്യ നികുതി വരുമാനമാണ് പെട്രോളിയം ഉത്പന്നങ്ങള്‍. ഇവയ്ക്ക് ഏകീകൃത നികുതി പ്രാബല്യത്തില്‍ വരുത്തിയാല്‍ സംസ്ഥാനങ്ങള്‍ക്കു വന്‍ നഷ്ടം നേരിടേണ്ടി വരുമെന്ന് വിലയിരുത്തിയാണ് ജിഎസ്ടി പരിധിയില്‍ പെട്രോളിയം ഉത്പന്നങ്ങളും മദ്യവും ജിഎസ്ടി പരിധിയില്‍ നിന്നൊഴിവാക്കിയത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ രീതിയിലാണ് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് നികുതി ഈടാക്കുന്നത്. ഇത് ഏകൃകൃതമാക്കാനുള്ള നടപടികള്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha