സബ്‌സിഡി അക്കൗണ്ടു മാറ്റാന്‍ ഉടമയുടെ അനുമതി വാങ്ങണം
ഗവണ്‍മെന്റില്‍നിന്നുള്ള സബ്‌സിഡി ലഭിക്കുന്ന ബാങ്ക് അക്കൗണ്ട് മാറ്റാന്‍ അക്കൗണ്ട് ഉടമയുടെ വ്യക്തമായ അനുമതി വാങ്ങിയിരിക്കണം. ആധാര്‍ നമ്പര്‍ നല്‍കുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഇതുസംബന്ധിച്ചു ബാങ്കുകള്‍ക്കു കര്‍ശനമായ നിര്‍ദേശം നല്കി. ഇതുസംബന്ധിച്ചു ഗസറ്റ് വിജ്ഞാപനവും പുറപ്പെടുവിച്ചു.
സബ്‌സിഡി ലഭിക്കുന്ന അക്കൗണ്ട് മാറ്റിയാല്‍ 24 മണിക്കൂറിനകം എസ്എംഎസോ ഇമെയിലോ വഴി ഉടമയെ അറിയിക്കണം. അയാള്‍ക്കു തിരിച്ചുമാറ്റാന്‍ അവസരവും നല്‍കിയിരിക്കണം.
പാചകവാതക സബ്‌സിഡിയടക്കമുള്ള ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ അക്കൗണ്ട് ഉടമ അറിയാതെ വേറെ അക്കൗണ്ടിലേക്കു മാറ്റിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണിത്. ആധാറുമായി ബന്ധിപ്പിച്ച ഏറ്റവും ഒടുവിലത്തെ അക്കൗണ്ടിലേക്ക് ഈ ആനുകൂല്യങ്ങള്‍ പോകും വിധമായിരുന്നു നിലവിലെ സാങ്കേതിക ക്രമീകരണം.
https://www.facebook.com/Malayalivartha