വാഹനങ്ങളിലെ ബുള്‍ബാറുകള്‍ അഥവാ ക്രാഷ് ഗാര്‍ഡുകള്‍ കേന്ദ്രം നിരോധിച്ചു
വാഹനങ്ങളിലെ ബുള്‍ബാറുകള്‍ അഥവാ ക്രാഷ് ഗാര്‍ഡുകള്‍ കേന്ദ്രം നിരോധിച്ചു. 1988ലെ മോട്ടോര്‍ വാഹന നിയമത്തിലെ 52ാം വകുപ്പു പ്രകാരമാണ് വാഹനങ്ങളിലെ ക്രാഷ്ഗാര്‍ഡുകള്‍ നിരോധിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച അറിയിപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ചു.
നിയമവിരുദ്ധമായി വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ക്രാഷ്ഗാര്‍ഡുകള്‍ കാല്‍നടയാത്രികര്‍ക്ക് മാരകമായ പരിക്കേല്‍പ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. എസ്‌യുവി കാറുകളിലാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. രാജ്യത്തെ വാഹനം മോടികൂട്ടുന്ന വസ്തുക്കളില്‍ ഏറ്റവും ചെലവേറിയ ഒന്നാണ് ക്രാഷ്ഗാര്‍ഡുകള്‍. അപകടങ്ങളുണ്ടാകുമ്പോള്‍ വാഹനങ്ങള്‍ക്ക് കേടുപാടുണ്ടാകാതെ ഒരുപരിധിവരെ സംരക്ഷിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷതയെങ്കിലും വാഹനങ്ങള്‍ മോടികൂട്ടുക എന്നതാണ് ഉപയോക്താക്കളെ ഇതുവാങ്ങാന്‍ പ്രേരിപ്പിക്കുന്ന ഘടകം.
വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ കാല്‍നടയാത്രികര്‍ക്ക് ക്രാഷ്ഗാര്‍ഡുകളോ ഇതിനു സമാനമായ മറ്റ് മോടികൂട്ടുന്ന ഘടകമോ കാരണം മാരകമായ പരിക്കുകള്‍ ഏല്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ബുള്‍ബാറുകള്‍ കേന്ദ്രം നിരോധിച്ചു
https://www.facebook.com/Malayalivartha