ടെലികോം മേഖലയിലെ വിദേശ നിക്ഷേപത്തില്‍ വന്‍ വളര്‍ച്ച
150 കോടി അമേരിക്കന്‍ ഡോളറിന്റെ നേടരിട്ടുളള വിദേശ നിക്ഷേപമാണ് ഈ മേഖലയിലേക്ക് എത്തിയിട്ടുളളത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസത്തിനുളളിലാണ് ഈ നേട്ടം. ടെലികോം മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുളള തീരുമാനം ഈയടുത്ത് കേന്ദ്രസര്‍ക്കാര്‍ എടുത്തിരുന്നു. 2013-2014 ല്‍ 130 കോടി ഡോളര്‍ മാത്രമാണ് ടെലികോം മേഖലയില്‍ നേരിട്ടുളള വിദേശ നിക്ഷേപമായി എത്തിയത്. റേഡിയോ പേജിങ്, സെല്ലുലാര്‍ മൊബൈല്‍ അടിസ്ഥാന ടെലിഫോണ്‍ സേവനങ്ങള്‍ എന്നിവയ്‌ക്ക് കഴിഞ്ഞ ഏപ്രില്‍-മെയ് കാലത്ത് 90 ലക്ഷം വിദേശ നിക്ഷേപമേ ആകര്‍ഷിക്കാനായിരുന്നുളളുവെന്ന് ഡ്‌പ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്‌ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ വ്യക്തമാക്കുന്നു. സ്‌പെക്‌ടം ലേലവും വോഡഫോണ്‍ തങ്ങളുടെ ഇന്ത്യന്‍ യൂണിറ്റിലെ ഓഹരി വര്‍ധിപ്പിച്ചതും. നേരിട്ടുളള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ സഹായിച്ചുവെന്നാണ് വിലയിരുത്തല്‍ 2010-ല്‍ 4 ജി സ്‌പെക്‌ടം ലൈസന്‍സ് ലഭിച്ച കമ്പനികള്‍ നെറ്റ് വര്‍ക്ക് വിപുലീകരണത്തിനായി ഉടന്‍ നിക്ഷേപം നടത്തും ഇതും വിദേശ നിക്ഷേപകര്‍ക്ക് ആകര്‍ഷണമായി. സേവന മേഖലയും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയുമാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ടു മാസത്തില്‍ നേരിട്ടുളള വിദേശ നിക്ഷപം കൂടുതല്‍ നേടിയത്. സേവന മേഖലയില്‍ 57,400 കോടി ഡോളറും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ 68,000 കോടി ഡോളറുമാണ് നിക്ഷേപമെത്തിയത്. ഊര്‍ജ മേഖലിയില്‍ 14,700 കോടി ഡോളറിന്റെ നിക്ഷപം വിദേശത്തുനിന്ന് എത്തി. ഇന്ത്യയിലേക്കുളള വിദേശ വിക്ഷേപത്തില്‍ കൂടുതല്‍മൗറീഷ്യസില്‍ നിന്നാണ്. സിംഗപ്പൂര്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ തൊട്ടുപിറകെ ഉണ്ട്.
https://www.facebook.com/Malayalivartha