കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് സ്വകാര്യവത്കരിക്കും
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് (എച്ച്എല്‍എല്‍) സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ ലാറ്റക്സ് സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ കമ്മിറ്റി തീരുമാനമെടുത്തതായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേയാണ് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha