ഓഹരി വിപണികളില്‍ നഷ്‌ടം
സെന്‍സെക്‌സ് 414 പോയന്റ് നഷ്‌ടത്തില്‍ 25480 ലും നിഫ്‌റ്റി 118 പോയന്റ് നഷ്‌ടത്തില്‍ 7602 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ജൂലൈ എട്ടിനി ശേഷം നിഫ്‌റ്റിയിലുണ്ടാകുന്ന ഏറ്റവും വലിയ നഷ്‌ടമാണ് ഇന്നുണ്ടായത്. ആര്‍ബിഐയുടെ വായ്‌പാ അവലോകന നയത്തില്‍ പലിശ നിരക്കുകള്‍ കുറക്കാന്‍ ആര്‍ബിഐ തയ്യാറായേക്കില്ല എന്ന സൂചനകളും, വിദേശ നിക്ഷപകര്‍ വര്‍ തേതില്‍ ഓഹരികള്‍ വിറ്റഴിക്കുന്നതുമാണ് വിപണികളിലെ നഷ്‌ടത്തിന് പ്രധാനകാരണമായത്.
ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യത്തിലും ഇടിവ് രേഖപ്പെടുത്തി. മൂന്ന് മാസത്തെ ഏറ്റവും താഴ്‌ന്ന നിരക്കിലാണ് ഡോളറിനെതിരെ രൂപയുടെ വിനിമയം നടക്കുന്നത്. ഒരു ഡോളറിന് 61 രൂപ 18 പൈസയാണ് ഒരു ഡോളറിന്റെ മൂല്യം.
https://www.facebook.com/Malayalivartha