എസ്.ബി.ഐയും ഭാരത് പെട്രോളിയവും ചേര്‍ന്ന് പുതിയ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി
എസ്.ബി.ഐയും ഭാരത് പെട്രോളിയവും (ബി.പി.സി.എല്‍) ചേര്‍ന്ന് പുതിയ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. ഡീസലും പെട്രോളും വാങ്ങുമ്പോള്‍ അഞ്ച് ശതമാനം വിലക്കിഴിവ് ലഭിക്കുമെന്നതാണ് പ്രത്യേകത. മറ്റ് സാധനങ്ങള്‍ വാങ്ങുമ്പോഴും ഈ കാര്‍ഡ് ഉപയോഗിക്കാം. കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് യൂസേഴ്സ് ഫീസ് ഇളവും നല്‍കും.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ എസ്.ബി.ഐ ക്രെഡിറ്റ്് കാര്‍ഡ് വിഭാഗം സി.ഇ.ഒ വിജയ് ജസൂജ കാര്‍ഡ് പുറത്തിറക്കി. ബി.പി.സി.എല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ (റീട്ടെയില്‍) അരുണ്‍ സിംഗ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.
https://www.facebook.com/Malayalivartha