ബിറ്റ്‌കോയിന്റെ മൂല്യം വീണ്ടും ഉയര്‍ന്നു
ക്രിപ്‌റ്റോകറന്‍സികള്‍ ഏറ്റവും താഴ്ന്ന നിലയിലാണ് മുന്‍പോട്ട് പോകുന്നതെങ്കിലും വെള്ളിയാഴ്ച താഴ്ന്ന നിലയിലായിരുന്ന ബിറ്റ്‌കോയിന്റെ വില ചൊവ്വാഴ്ച വീണ്ടും ഉയര്‍ന്നു. തകര്‍ച്ചയില്‍ നിന്നും ബിറ്റ്‌കോയിന്റെ മൂല്യം 16,000 ഡോളറായാണ് ഉയര്‍ന്നിരിക്കുന്നത്. ബിറ്റ്‌കോയിന്റെ മൂല്യം വെള്ളിയാഴ്ച 30 ശതമാനം വിലയിടിവ് നേരിട്ടിരുന്നു. 19,843 ഡോളറില്‍ നിന്ന് 11,159.93 ആയാണ് മൂല്യം ഇടിഞ്ഞിരുന്നത്. ബിറ്റ്‌കോയിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ചൊവ്വാഴ്ച രാവിലെ 16,000 ഡോളറിലേക്കാണ് ബിറ്റ്‌കോയിന്‍ മൂല്യം ഉയര്‍ന്നത്.
എന്നാല്‍ ബിറ്റ്‌കോയിന്‍ വ്യാപാരം നടത്തുന്നതില്‍ പൂര്‍ണ ശ്രദ്ധ നല്‍കണമെന്ന് സാമ്പത്തിക വിദഗ്ധന്‍ ക്രിസ്റ്റഫര്‍ ഹാര്‍വേ വ്യക്തമാക്കി. കൂടുതല്‍ ജനങ്ങളെ ഡിജിറ്റല്‍ കറന്‍സികളിലേക്ക് ആകര്‍ഷിച്ചത് പെട്ടെന്നുള്ള വിലയിടിവിന് കാരണമായി വിലയിരുത്തുന്നു. ഇനിയും വിലത്തകര്‍ച്ച നേരിട്ടേക്കാമെന്ന് വിപണി നിയന്ത്രകരും സെന്‍ട്രല്‍ ബാങ്കും വിലയിരുത്തുന്നു.
പല രാജ്യങ്ങളിലേയും ബാങ്കുകള്‍ ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കി കഴിഞ്ഞു. അതേസമയം ഇസ്രയേല്‍ ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിക്കാനും നീക്കം നടത്തുന്നുണ്ട്
https://www.facebook.com/Malayalivartha