ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകളോടെ ടൊയോട്ട
ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകളോടെ ടൊയോട്ടയുടെ മോഡലുകള്‍ സ്വന്തമാക്കാന്‍ അവസരം നല്കുന്ന 'റിമംബര്‍ ഡിസംബര്‍' പദ്ധതിക്ക് തുടക്കമായി. വിലയുടെ 100 ശതമാനം വായ്പാ സൗകര്യം, 4.99 ശതമാനം പലിശയ്ക്ക് വായ്പ തുടങ്ങിയ ഓഫറുകള്‍ ഈ സ്കീം വഴി ലഭിക്കും. 40,000 രൂപ മുതല്‍ 90,000 രൂപവരെ ആനുകൂല്യങ്ങളും നേടാം. ഓഫര്‍ ഡിസംബര്‍ 31ന് സമാപിക്കും.
നിര്‍മ്മാണച്ചെലവിലുണ്ടായ വര്‍ദ്ധനമൂലം ജനുവരി ഒന്നുമുതല്‍ മോഡലുകള്‍ക്ക് മൂന്നു ശതമാനം (15,000 രൂപ മുതല്‍ ഒരുലക്ഷം രൂപവരെ) വില വര്‍ദ്ധന ടൊയോട്ട പ്രഖ്യാപിച്ചിട്ടുണ്ട്. വില കൂടുംമുമ്പേ, ആകര്‍ഷകമായ വിലയ്ക്ക് പുത്തന്‍ മോഡലുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ് റിമംബര്‍ ഡിസംബര്‍ ഓഫര്‍ നല്‍കുന്നത്. ഫോണ്‍ : 99470 86007
https://www.facebook.com/Malayalivartha