ബിറ്റ്‌കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സിയില്‍ നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം
ബിറ്റ്‌കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സിയില്‍ നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം. ബിറ്റ്‌കോയിന്‍ മൂല്യം റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയതിനെ തുടര്‍ന്ന് നിരവധി പേര്‍ ഡിജിറ്റല്‍ കറന്‍സിയില്‍ നിക്ഷേപിക്കാന്‍ താല്‍പര്യം കാണിച്ചിരുന്നു. എന്നാല്‍, ചില രാജ്യങ്ങള്‍ ബിറ്റ്‌കോയിനെതിരെ രംഗത്തെത്തിയതോടെ മൂല്യം കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ധനകാര്യമന്ത്രാലയം രംഗത്തെത്തിയത്.
ബിറ്റ്‌കോയിന്‍ പോലുള്ള തട്ടിപ്പുകളില്‍ ആരും നിക്ഷേപം നടത്തരുത്. സ്വാഭാവികമായ നിക്ഷേപ പദ്ധതികളല്ല ഇത്. ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കുന്ന ബിറ്റ്‌കോയിന്‍ പാസ്‌വേര്‍ഡ് ഹാക്കിങ്ങിലൂടെയോ മാല്‍വെയര്‍ അറ്റാക്കിലുടെയോ ആര്‍ക്കും സ്വന്തമാക്കാനാവും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളക്കടത്തിനും മയക്കുമരുന്ന് വില്‍പനക്കുമാണ് ബിറ്റ്‌കോയിന്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് ബിറ്റ്‌കോയിന്‍ വ്യാപനം തടയണമെന്നും ധനകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നേരത്തെ ബിറ്റ്‌കോയിന്‍ ഉപയോഗിച്ച് ഇടപാട് നടത്താന്‍ സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ അധികാരമില്ലെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു. സ്വന്തം റിസ്‌കില്‍ വേണം ആളുകള്‍ ഇത്തരം ഇടപാടുകള്‍ നടത്താനാണെന്നും ആര്‍.ബി.ഐ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha