കറണ്ട് ബില്ല് കുറയ്ക്കാൻ...
വൈദ്യുതി ബിൽ കഴിഞ്ഞ മാസത്തേതിനേക്കാളും കുറച്ചൊന്നു കൂടിയാൽ പിന്നെ തീർന്നു. എന്ത് ചെയ്തിട്ടാണെന്ന് അപ്പോഴാണ് ആലോചിക്കുന്നത്. വൈദ്യുതി ബില്ല് കുറയ്ക്കാൻ വൈദ്യുതി ഉപയോഗം ചുരുക്കാനാകും പിന്നീടുള്ള ശ്രമം. ക്രമാതീതമായ വൈദ്യുതി ഉപയോഗം മൂലം നമ്മുടെ നിത്യചെലവുകളുടെ താളം തെറ്റും. ബില്ലിലെ വർദ്ധനവിനെ നമ്മൾ വീട്ടിലുള്ളവരെ കുറ്റം പറയും. അവരുടെ അശ്രദ്ധമായ ഉപയോഗമാണ് ഈ വർദ്ധനവിന് കാരണം എന്ന് പഴിചാരും. മിക്കവാറും എല്ലാ വീടുകളിലും നടക്കുന്ന ഒരു കാര്യമാണിത്. വൈദ്യുതി ബിൽ കുറയ്ക്കാൻ നാം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി.
വാഷിംഗ് മെഷീനുകൾ ഇല്ലാത്ത വീടുകൾ ഇന്ന് ചുരുക്കമാണ്. മിക്കവാറും ആളുകൾ ദിവസവും വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവരാണ്. എന്നാൽ ആ ശീലം നിർത്തുന്നതാണ് നല്ലത്. ഇത് വൈദ്യുതി ബിൽ കൂടാൻ കാരണമാകും. മെഷീന്‍ നിറയാനുള്ള വസ്‌ത്രങ്ങള്‍ ആയതിന് ശേഷം മാത്രം വാഷിങ് മെഷീന്‍ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
ചൂട് കൂടുമ്പോഴാണല്ലോ നമ്മൾ ഫാനും എസിയുമൊക്കെ ഉപയോഗിക്കുന്നത്. മുറികള്‍ക്ക് മികച്ച വെന്റിലേഷന്‍ നൽകിയാൽ ഫാനിന്റെ ആവശ്യമില്ല. അതുകൊണ്ടുതന്നെ മുറികള്‍ക്ക് മികച്ച വെന്റിലേഷന്‍ നല്‍കുക. അങ്ങനെയെങ്കില്‍ എസി, ഫാന്‍, ലൈറ്റുകള്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്‌ക്കാന്‍ കഴിയും.
കേടായ പൈപ്പുകളിലൂടെ വെള്ളം ചോരുന്നത് വാട്ടര്‍ ടാങ്കിലെ വെള്ളം വേഗത്തില്‍ തീരാന്‍ കാരണമാകും. ഇത് മൂലം ഇടയ്‌ക്കിടെ വെള്ളം അടിയ്‌ക്കേണ്ടി വരുന്നത് വൈദ്യുതി ബില്‍ അധികമാവാന്‍ കാരണമാകും. എയര്‍ കണ്ടീഷണര്‍ നന്നായി സര്‍വീസ് ചെയ്യുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്യുക, പ്രത്യേകിച്ച് വേനല്‍കാലത്ത് ഉപയോഗിക്കുന്നതിന് മുമ്പ്.
https://www.facebook.com/Malayalivartha